ഉംപുൺ ചുഴലിക്കാറ്റ് ഇന്ന് കരയിലെത്തും.


Spread the love

രാജ്യത്തെ ആകെ ആശങ്കയിലാഴ്ത്തി ഉംപുൺ ചുഴലിക്കാറ്റ് ഇന്ന് ഇന്ത്യൻ തീരം തൊടും. ഒഡിഷയിലും ബംഗാളിലുമായിരിക്കും
ഉംപുൺ കൂടുതൽ താണ്ഡവമാടുക. കേരളത്തിലും കനത്ത മഴക്ക് സാധ്യതയുണ്ട്. 155-165 കിലോമീറ്റർ വേഗതയോടെ ചുഴലിക്കാറ്റ് ഏകദേശം വൈകുന്നേരത്തോടെ ഒഡിഷയുടെ തീരങ്ങളിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 16 അടിയോളം ഉയരത്തിൽ കടലിൽ തിരമാലകൾ ഉയരാൻ സാധ്യത ഉണ്ടെന്നും കരയിൽ വൻ നാശ നഷ്ടങ്ങൾ ഉണ്ടാക്കാൻ ഇടയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദേശീയ ദുരന്ത നിവാരണ കമ്മിറ്റി അറിയിച്ചു. ഒഡിഷയിൽ നിന്നും ബംഗാളിൽ നിന്നുമായി ഇതുവരെ ഏകദേശം മൂന്നര ലക്ഷം പേരെ മാറ്റി പാർപ്പിച്ചു. നാവിക സേനയെയും സുസജ്ജമായി വിശാഖ പട്ടണം കേന്ദ്രീകരിച്ച് വിന്യസിച്ചിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സമിതിയുടെ 41 ടീമുകൾ രക്ഷാദൗത്യത്തിനു തയാറായിട്ടുണ്ടെന്നും നാശ നഷ്ടങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുമെന്നും അറിയിച്ചു. എന്നാൽ ഈ കോവിഡ് കാലത്ത് സാമൂഹ്യ അകലം പാലിച്ചു കൊണ്ട് ജനങ്ങളെ പുനരധിവസിപ്പിക്കുന്നത് വെല്ലുവിളി തന്നെയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Ad Widget
Ad Widget

Recommended For You

About the Author: admin

Close