സർവ്വ നാശം വിതച്ച് ഉംപൂൺ ചുഴലിക്കാറ്റ്


Spread the love

ബംഗാൾ :കൊൽക്കത്തയിലും ഒഡീഷയിലും ദക്ഷിണ ബംഗാളിലും നാശം വിതച്ച് ഉംപൂൺ ചുഴലിക്കാറ്റ്. ആകെ മരണം 72 ആയി. ഈ സംസ്ഥാനങ്ങളിൽ മരങ്ങൾ കട പുഴകി വീണു. പതിനായിരത്തോളം വീടുകൾ തകർന്നു. വൈദ്യുത വാർത്താവിനിമയ ബന്ധങ്ങൾ തകർക്കപ്പെട്ടു. ബംഗാളിലാണ് വൻനാശ നഷ്ടം. വെള്ളത്തിൽ മുങ്ങിയ കൊൽക്കത്ത എയർപോർട്ടിൽ വിമാന സർവീസ് പുനരാരംഭിക്കാൻ ദിവസങ്ങളെടുത്തേക്കും. പ്രധാന മന്ത്രി നേരിട്ടെത്തി ദുരന്ത തീവ്രത വിലയിരുത്തണമെന്നും കൂടുതൽ കേന്ദ്ര സഹായം വേണമെന്നും മന്ത്രി മമത ബാനെർജി ആവശ്യപ്പെട്ടു. ഇതിനിടെ രാജ്യം ഒഡീഷക്കും ബംഗാളിനുമൊപ്പം എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചു. എല്ലാ സഹായങ്ങളും നൽകാൻ കേന്ദ്രം തയ്യാറാണെന്നും ദുരന്തത്തെ ഒറ്റകെട്ടായി നേരിടാമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പലയിടത്തും കനത്ത മഴ ലഭിച്ചു. നാശനഷ്ടങ്ങൾ ഒന്നും ഇതുവരെ ഇല്ലെങ്കിലും ഇടിമിന്നലോടു കൂടിയ കനത്ത മഴക്ക് സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീരങ്ങളിൽ അതിശക്തമായ കാറ്റു വീശാൻ സാധ്യത ഉള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകുന്നത് വിലക്കിയിട്ടുണ്ട്. കൂടാതെ കാലാവസ്ഥ പരിഗണിച്ച് കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close