10 വർഷത്തിനുള്ളിൽ, 273 മില്യൺ ഇന്ത്യൻ ജനത ദാരിദ്ര്യത്തിൽ നിന്നും മുക്തരായെന്ന്ഐക്യരാഷ്ട്ര സഭ


Spread the love

2005-നും 2015-16-നും ഇടയിലായി, 273 മില്യൺ ഇന്ത്യക്കാർ, ദാരിദ്ര്യത്തിൽ നിന്നും പുറത്ത് വന്നുവെന്ന റിപ്പോർട്ട് ഐക്യരാഷ്ട്ര സഭ പുറത്ത് വിട്ടു. ഐക്യരാഷ്ട്ര സഭയുടെ പുതിയ റിപ്പോർട്ട്‌ പ്രകാരം, ഇന്ത്യയിൽ ആണ് ഏറ്റവും കൂടുതൽ ദാരിദ്ര്യ നിർമ്മാർജനം നടന്നിരിക്കുന്നത്.


“ഐക്യരാഷ്ട്ര സഭ വികസന പരിപാടിയും”, (U.N.D.P), “ഓക്സ്ഫോർഡ് പോവെർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്പ്മെന്റ് ഇനിഷ്യേറ്റീവും ചേർന്ന് നടത്തിയ പഠനത്തിന്റെ കണക്കുകളാണ്, ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഈ കണക്കുകൾ പ്രകാരം, പഠനം നടത്തിയ 75 രാജ്യങ്ങളിൽ, 65 ഇടത്തും ദാരിദ്ര്യത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ 2000-നും 2019-നും ഇടയ്ക്ക് സാധിച്ചിരുന്നു. ‘മൾട്ടി ഡൈമെൻഷൻ ദാരിദ്ര്യ സൂചിക’യിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ‘പാവപ്പെട്ടവർ’ ദൈന്യം ദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെയാണ്. അതായത്, വിദ്യാഭ്യാസത്തിന്റെ അഭാവം, മോശമായ ആരോഗ്യം, മോശം നിലവാരമുള്ള ജോലി, അക്രമ ഭീഷണി, അപര്യാപ്തമായ ജീവിത നിലവാരം, പാരിസ്ഥിതികമായി അപകട സാധ്യതയുള്ള പാർപ്പിട പ്രദേശം എന്നിവ.


ദാരിദ്ര്യത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ സാധിച്ച, 65 രാജ്യങ്ങളിൽ, 50 രാജ്യത്ത് ദാരിദ്ര്യത്തിൽ ജീവിക്കുന്ന ആൾക്കാരുടെ എണ്ണത്തിൽ, വളരെ വലിയ കുറവ് ഉണ്ടായി. അതിൽ ഏറ്റവും മുൻ പന്തിയിൽ നിൽക്കുന്നത് ഇന്ത്യയാണ്. കഴിഞ്ഞ 10 വർഷമായി, 273 മില്യൺ ജനങ്ങൾ, ഭാരതത്തിൽ ദാരിദ്യത്തിൽ നിന്നും പുറത്ത് വന്നിരിക്കുന്നു.


റിപ്പോർട്ട് പ്രകാരം, നാല് രാജ്യങ്ങളായ അർമേനിയ (2010-2015/2016), ഇന്ത്യ (2005/2006-2015/2016), നിക്കരാഗ്വ (2001-2011/2012), വടക്കൻ മാസിഡോണിയ (2006/2006- 2011) എന്നിവിടങ്ങളിൽ, ദാരിദ്യ സൂചിക പകുതിയായി കുറഞ്ഞു. അഞ്ചര വർഷം മുതൽ പത്തര വർഷം വരെയുള്ള കാലയളവിലാണ് ഇത് സാധിച്ചത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് കോവിഡ്-19 മഹാമാരി വരുന്നതിനു മുൻപ് വരെ, ഇന്ത്യയിൽ വളരെ മികച്ച രീതിയിൽ തന്നെ, ദാരിദ്യം കുറഞ്ഞു വരികയായിരുന്നു എന്നാണ്.


ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close