വാട്ട്സ് ആപ്പിൽ പുത്തൻ അപ്ഡേറ്റ് വരുന്നു റീൽസ് മുതൽ മെസ്സേജ് റിയാക്ഷൻ വരെ ഇനി വാട്ട്സ് ആപ്പിൽ


Spread the love

ഉടൻ വരാൻ ഇരിക്കുന്ന മാറ്റങ്ങൾ
ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഇപ്പോൾ ഉള്ള ചാറ്റിന്ന് ഇമോജി റിയാക്ഷൻ കൊടുക്കാൻ സാധിക്കുന്ന പോലെ വാട്ട്സ് ആപ്പും അപ്ഡേറ്റ് ആവുകയാണ്. ഗ്രൂപ്പിനകത്തോ വ്യക്തിഗതമയോ മെസ്സേജ് അയക്കുമ്പോൾ അതിനുള്ള പ്രതികരണം എന്ന രീതിൽ ഈ ഓപ്ഷൻ ഉപയോഗിക്കാം. ഇതിലൂടെ ചാറ്റിൽ ആവർത്തിച്ചുള്ള മെസ്സേജുകൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്. ഗ്രൂപ്പ്‌ ചാറ്റിൽ നിന്ന് തെറ്റായ സന്ദേശം ഉള്ള ചാറ്റുകൾ ഗ്രൂപ്പ്‌ അഡിമിന് നീക്കം ചെയ്യാൻ ഈ പുതിയ അപ്ഡേറ്റിണിലൂടെ കഴിയുന്നതാണ്. നിലവിൽ 100എംബി വരെയേ ഫയൽസ് വാട്ട്സ് ആപ്പ് വഴി കൈമാറാൻ സാധിച്ചിരുന്നുള്ളു എന്നാൽ പുതിയ അപ്ഡേറ്റിലൂടെ  1ജിബി വരെ പങ്കുവെക്കാം.വാട്ട്സ് ആപ്പിലെ ഈ പുതിയ മാറ്റത്തോടെ ഒരു വോയിസ്‌ കാൾ വഴി 32 മെംബേർസ് ഉൾപ്പെടുത്താം എന്നതാണ് ഈ അപ്ഡേഷന്റെ ഒരു പ്രധാന ഹൈലൈറ്.കമ്മ്യൂണിറ്റി വഴി പൊതുവായ താല്പര്യം ഉള്ള ഗ്രൂപ്പുകളെ ഒരുമിച്ച് ഒരു ഒറ്റ പോയിന്റിൽ ലഭ്യമാക്കുന്ന പുതിയ ഫീച്ചറാണ്  ഇത് എന്നാണ് വാട്ട്സ് ആപ്പ് അറിയിക്കയുന്നത്.ഒരൊറ്റ കേന്ദ്രത്തിന്നു കീഴിൽ വരുന്ന ഗ്രൂപ്പുകളെ എല്ലാം ഒന്നിച്ചു ചേർത്ത് വാട്ട്സ് ആപ്പ്ന്റെ മറ്റു എല്ലാ ഫീ ച്ചറുകളും എളുപ്പത്തിൽ ലഭ്യമാകുന്നതാണ് ഈ സംവിധാനം.എന്നാൽ ഇതിന്റെ ഇന്റർഫേസ് ഇതുവരെ അന്തിമമായിട്ടില്ലെന്ന് വാട്ട്സ് ആപ്പ് അറിയിച്ചു. മെറ്റ ഉടമസ്ഥയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുക്കളെ ഒന്നുചേർക്കാനുള്ള ചില ശ്രമങ്ങൾ പുതിയ അപ്ഡേറ്റിൽ ഉണ്ട് എന്നാണ് വാബൈറ്റഇൻഫോ റിപ്പോർട്ട്‌. ഇത്തിന്റെ ഭാഗമായി ഇൻസ്റ്റാഗ്രാം റീൽസ് നേരിട്ട് വാട്ട്സ് ആപ്പിലൂടെ ആസ്വദിക്കാൻ സാധിക്കും.

Read also…ഗൂഗിളിന്റെയും, ഇൻസ്റ്റാഗ്രാമിന്റെയും, ആമസോണിന്റെയും ആദ്യത്തെ പേര് എന്തെന്നെറിയാമോ?

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close