യു.പി.ഐ ഇടപാടുകൾക്ക് ഇനി അധിക ചാർജ് ഉണ്ടാകുമോ ? മറുപടിയുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം.


Spread the love

പലതരം ഓൺലൈൻ പേയ്‌മന്റുകൾക്കായി രാജ്യ വ്യാപകമായി ഉപയോഗിച്ചുവരുന്ന സംവിധാനമാണ് യു.പി.ഐ. (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്). ലോകത്തിലെ മിക്ക രാജ്യങ്ങളും ഇത്തരം യു.പി.ഐ ഇടപാടുകൾ സൗജന്യമായാണ് ഒരുക്കുന്നത്. എന്നാൽ ഈയിടെയായി ഇന്ത്യയിൽ നടത്തുന്ന യു.പി.ഐ പേയ്‌മെന്റുകൾക്ക്‌ ആർ.ബി.ഐ അധിക തുക സർവീസ് ചാർജായി ഈടാക്കുമെന്ന വാർത്ത പലയിടത്തും പ്രചരിച്ചിരുന്നു. എന്നാൽ ഓൺലൈൻ വഴി നടത്തുന്ന ഇത്തരം യു.പി.ഐ സേവനങ്ങൾക്ക് കേന്ദ്രസർക്കാർ ചാർജുകളൊന്നും ഈടാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് ഉള്ളത് പോലെ യു.പി.ഐ ഇടപാടുകൾ സൗജന്യമായി തന്നെ തുടരുമെന്ന് ട്വീറ്റർ മുഖേന ധനകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

യു.പി.ഐ എന്ന ഓൺലൈൻ പേയ്‌മന്റ് സംവിധാനം പൊതുജനങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാണ്. കോവിഡ് കാലയളവിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ  ചലനം സൃഷ്ടിക്കാൻ ഇത്തരം യു പി.ഐ ആപ്പുകൾ സഹായിച്ചിട്ടുണ്ട്. ഇന്നും രാജ്യത്തെ ഒട്ടനവധി പേർ അവരുടെ ബിസിനസ് ആവിശ്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കുമായി യു.പി.ഐ സേവനങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങൾക്ക് യാതൊരുവിധ നിരക്കും ഈടാക്കാൻ സർക്കാർ പരിഗണിക്കുന്നില്ല. നിലവിലെ യു.പി.ഐ അപ്പുകൾ അവരുടെ പ്രവർത്തനചെലവ് കണ്ടെത്താൻ മറ്റ് വഴികൾ തേടണമെന്നും ട്വിറ്ററിലൂടെ കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

യു.പി.ഐ ഇടപാടുകളുടെ സർവീസ് നിരക്കുകൾ സംബന്ധിച്ച് ആർ.ബി.ഐ ഒരു മാർഗനിർദ്ദേശവും ഇറക്കിയിട്ടില്ല. 2020 ജനുവരി 1 മുതലുള്ള എല്ലാ യുപിഐ ഇടപാടുകൾക്കും ആർ.ബി.ഐ സീറോ ചാർജ് പോളിസി നിർബന്ധമാക്കിയിരിക്കുന്നു. ഈ വർഷം നടന്ന 6.8 ദശലക്ഷം യുപിഐ ഇടപാടുകളിൽ നിന്നും ഒട്ടാകെ 10.6 ലക്ഷംകോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്.

 

English summary :- rbi & government says there will be no extra charges on upi payments

Read also ഡെബിറ്റ്, ക്രെഡിറ്റ്‌ കാർഡ് നയങ്ങൾ മാറാൻ പോകുന്നു. എല്ലാ കാർഡ് ഇടപാടുകൾക്കും ഇനി ടോക്കനൈസേഷന്‍ നടപ്പിലാക്കും.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close