
മനുഷ്യ ശരീരത്തില്‍ വൈറ്റമുന് ഡിയുടെ ഉപയോഗം വളരെ ഏറെയാണ്. രോഗപ്രതിരോധത്തിന് ഉത്തമമാണ് വൈറ്റമിന്‍ ഡി. പണ്ടത്തെ ആളുകള്‍ പറയും രാവിലത്തെയും വൈകിട്ടത്തെയും വെയില് കൊള്ളുന്നത് കുട്ടികള്‍ക്ക് നല്ലതാണെന്ന്. അതുകൊണ്ട് തന്നെ കുഞ്ഞുകുട്ടികളെ ഇപ്പോഴും രാവിലെയും വൈകിട്ടും മിക്ക അമ്മൂമ്മമാരും ഇങ്ങനെ ഇളം വെയില് കൊള്ളിക്കാറുണ്ട്. എന്നാല്‍ അത് ആദ്യ മുന്നുമാസം മാത്രമേ നടക്കാറുള്ളൂ. അത് കഴിഞ്ഞാല്‍ കുട്ടികളെ ഇളം വെയില് കൊള്ളിക്കുന്നത് മിക്കവരും മറക്കും. എന്നാല്‍ ഇത് മറക്കാനുള്ളതല്ലായെന്നാണ് പഠനങ്ങള്‍ വരെ പറയുന്നത്. രാവിലത്തെ ഇളം വെയില് ഏറ്റാല്‍ മനുഷ്യ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി ലഭിക്കും. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇത് നല്ലതാണ്.
‘വിറ്റാമിന്‍ സി’ എന്നത് ഒരു പ്രധാന മൈക്രോ ന്യൂട്രിയന്റും ഒരു ആന്റിഓക്സിഡന്റുമാണ്. വിറ്റാമിന്‍ സി മുറിവുകള്‍ ഉണങ്ങുന്നതിനും, അമിനോ ആസിഡിന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും പരിണാമത്തിനും ചില ഹോര്‍മോണുകളുടെ സമന്വയത്തിനും സഹായിക്കുന്നു.
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളായ നെല്ലിക്ക, നാരങ്ങ, കിവി, മാമ്ബഴം, ഓറഞ്ച് മുതലായവ നിങ്ങള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. വിറ്റാമിന്‍ സിയെ അസ്കോര്‍ബിക് ആസിഡ് എന്നും അറിയപ്പെടുന്നു. പുളിപ്പുള്ള പഴങ്ങളില്‍ മിക്കതിലും ഇത് കാണപ്പെടുന്നു.
‘ വിറ്റാമിന്‍ ഡി, സി എന്നിവയ്ക്കൊപ്പം മഗ്നീഷ്യം, സിങ്ക് എന്നിവ നമ്മുടെ ശരീരത്തിലെ എന്‍സൈമാറ്റിക് പ്രവര്‍ത്തനം നിര്ണായകമാക്കുന്നതില് പങ്ക് വഹിക്കുന്ന ധാതുക്കളാണ്. വിറ്റാമിന്‍ ഡിയെ അതിന്റെ സജീവമായ ഉപയോഗയോഗ്യമായ രൂപമാക്കി മാറ്റാന്‍ മഗ്നീഷ്യം സഹായിക്കുന്നു. സിങ്ക് നമ്മുടെ ശരീരത്തെ സംരക്ഷിക്കുകയും രോഗപ്രതിരോധ കേടുപാടുകള്‍ക്ക് പ്രതികരിക്കുകയും ചെയ്യുന്നു.