ഉത്രയുടെ മരണം കൊലപാതകം തന്നെ ! ഭർത്താവ് കുറ്റം സമ്മതിച്ചു.


Spread the love

അഞ്ചൽ :പാമ്പ് കടിയേറ്റു യുവതി മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തതിനെ തുടർന്നു ഭർത്താവ് സൂരജ്  കുറ്റം സമ്മതിച്ചു.  അഞ്ചലിലെ സ്വന്തം വീട്ടിൽ വച്ച് മുറിയിൽ നിന്നും മൂർഖൻ പാമ്പിന്റെ കടിയേറ്റാണ് ഉത്ര മരിക്കുന്നത്. അതിനു കുറച്ചു ദിവസങ്ങൾക്കു മുൻപ് ഭർത്താവിന്റെ വീട്ടിൽ വച്ച് അണലിയുടെ കടിയേറ്റു ചികിത്സയിലായിരുന്ന യുവതി സ്വന്തം വീട്ടിൽ വിശ്രമത്തിനായി വന്നതായിരുന്നു. രണ്ടു തവണ അസ്വാഭാവികമായ വിധത്തിൽ പാമ്പ് കടിയേറ്റതാണ് യുവതിയുടെ മരണത്തിൽ വീട്ടുകാർക്ക് സംശയം തോന്നാൻ കാരണം. ഈ രണ്ട് തവണയും റൂമിൽ വച്ച് തന്നെയാണ് പാമ്പ് കടിയേറ്റതെന്നും,  കടിയേറ്റതായി ഉത്ര അറിഞ്ഞില്ല എന്നതും,  കൂടെ ഭർത്താവ് ഉണ്ടായിരുന്നു എന്നതും ദുരൂഹതയേറ്റുന്നു. അവസാനമായി കടിയേറ്റത് അടച്ചുറപ്പുള്ള മുറിയിൽ നിന്നാണ്. തുറന്നു കിടന്ന ജനലിലൂടെയാണ് പാമ്പ് അകത്ത്‌ കയറിയതെന്ന് ആദ്യ നിഗമനത്തിൽ എത്തിയെങ്കിലും എസി മുറിയുടെ ജനലുകൾ തുറന്നതിൽ അസ്വാഭാവികത ഉണ്ടെന്ന്  വീട്ടുകാർ ആരോപിച്ചു. ഉത്രയുടെ ഭർത്താവായ സൂരജിന് പാമ്പ് പിടുത്തകാരായ സുഹൃത്തുക്കൾ ഉണ്ടെന്നും പാമ്പിനെ പിടിക്കുന്നതിൽ സൂരജിന് കഴിവുള്ളതായി മകൾ പറഞ്ഞിരുന്നതായും ഉത്രയുടെ അച്ഛൻ അറിയിച്ചു. ഇതോടെ സൂരജിനെതിരെ ക്രൈം ബ്രാഞ്ച് കേസ് എടുക്കുകയും ഒരു പാമ്പ് പിടുത്തക്കാരനടക്കമുള്ള സൂരജിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ കാസ്റ്റഡിയിലെടുക്കുകയും ചെയ്തു. സൂരജിന്റെ വീട്ടിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായും സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിച്ചതായും ഉത്ര പറഞ്ഞതായി സഹോദരൻ വെളിപ്പെടുത്തി. എന്നാൽ സ്വത്തിന് വേണ്ടി ഉത്രയുടെ സഹോദരനാണ് കൊലപാതകം നടത്തിയതെന്ന് ആരോപിച്ച് സൂരജ് പോലീസിൽ പരാതി കൊടുത്തിരുന്നു. നാടകീയമായ സംഭവങ്ങൾക്കൊടുവിൽ സൂരജ് താൻ ഉത്രയേ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു. സുഹൃത്തും പാമ്പുപിടുത്തക്കാരനുമായ സുരേഷിന്റെ കയ്യിൽ നിന്നും പതിനായിരം രൂപയ്ക്കു പാമ്പിനെ വാങ്ങുകയാണുണ്ടായത്. രാത്രി കിടപ്പുമുറിയിൽ വച്ച് ഇതിനെ തുറന്ന് വിടുകയും ഉറങ്ങി കിടക്കുന്ന ഉത്രയുടെ ദേഹത്തേക്ക് എടുത്തിടുകയും ചെയ്തു. പാമ്പ് കടിയേറ്റുള്ള സ്വാഭാവിക മരണം ഉറപ്പ് വരുത്താനായിരുന്നു ഇങ്ങനെ ചെയ്തത്. ഉത്രക്കേറ്റ ആദ്യത്തെ പാമ്പ് കടിയും ആസൂത്രിതമാണോ എന്ന് ക്രൈംബ്രാഞ്ച്  അന്വേഷിച്ച് വരുന്നു. ബാങ്ക് ലോക്കറിൽ ഉണ്ടായിരുന്ന ഉത്രയുടെ സ്വർണം എടുത്തതും വൻപിച്ച ബാങ്ക് ഇടപാടുകൾ നടത്തിയതും സൂരജിനെതിരായുള്ള പ്രബല തെളിവുകളാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close