ഉത്ര കൊലക്കേസ്… ഗൂഢാലോചനയില്‍ സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും പങ്ക്


Spread the love

കൊല്ലം: ഉത്ര കൊലക്കേസ് അന്വേഷണം നിര്‍ണായകഘട്ടത്തിലാണ്. ഉത്ര മരിച്ച സംഭവത്തില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന്റെ കുടുംബം ഒന്നാകെ അഴിക്കുള്ളിലാകുമെന്നാണ് ഇതുവരെ വന്ന റിപ്പോര്‍ട്ടുകൡ നിന്നും വ്യക്തമാകുന്നത്. സംഭവത്തില്‍ സൂരജിന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടെന്നാണ് തെളിയുന്നത്. ഇന്നലെ രാത്രിയില്‍ സൂരജിന്റെ പിതാവ് സുരേന്ദ്രന്‍.കെ.പണിക്കരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് അമ്മ രേണുകയെയും സഹോദരി സൂര്യയെയും ചോദ്യം ചെയ്യുന്നതിനായി കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. ഉത്രയുടെ സ്വര്‍ണം സൂരജിന്റെ അടൂര്‍ പറക്കോട് ശ്രീസൂര്യയെന്ന വീടിന്റെ പരിസരത്ത് രണ്ടിടങ്ങളിലായി കുഴിച്ചിട്ടിരുന്നത് രാത്രിയില്‍ പൊലീസ് കണ്ടെടുത്തിരുന്നു.
സ്വര്‍ണം കുഴിച്ചിട്ടത് അച്ഛന്‍ സുരേന്ദ്രനും അമ്മ രേണുകയും ചേര്‍ന്നാണെന്ന് സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രിയില്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതിനും സുരേന്ദ്രനെതിരെ കേസെടുത്തിട്ടുണ്ട്.രേണുകയും സൂര്യയും ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നുവെന്ന് സൂരജ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തെളിവുകള്‍ ശേഖരിച്ചുവരികയാണ്. രേണുകയുടെ പങ്ക് വ്യക്തമായിട്ടുള്ളതിനാല്‍ ഇന്നുതന്നെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നത്. സൂര്യയുടെ സുഹൃത്തുക്കളെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പഴുതടച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നുവരുന്നത്. അണലി കടിച്ചിട്ടും ഉത്ര രക്ഷപ്പെട്ടപ്പോഴാണ് കുടുംബ അംഗങ്ങള്‍ വീണ്ടും ആലോചിച്ച് മൂര്‍ഖനെ വാങ്ങിയതും ഉത്രയെ കൊലപ്പെടുത്തിയതും. ശാസ്ത്രീയ തെളിവെടുപ്പിലൂടെ അന്വേഷണ സംഘം മിക്കവയും തെളിയിച്ചുകഴിഞ്ഞു.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close