ഉത്തരയുടെ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍… കൊലപാതകത്തിനു വേണ്ട തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ട് മൂന്നുമാസം


Spread the love

കൊല്ലം: യുവതി പാമ്ബിന്റെ കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജും സുഹൃത്ത് പാമ്ബ് സുരേഷും അറസ്റ്റില്‍. ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ് ഇരുവരും പ്രതികളാണെന്നു തെളിഞ്ഞത്. ഉത്തരയുടെ ബന്ധുക്കളുടെ സംശയവും മാതാപിതാക്കളുടെ സംശയത്തെ തുടര്‍ന്നുള്ള പരാതിയുമാണ് അന്വേഷണത്തിന് വഴിത്തിരിവായത്. കൊലപാതകത്തിനു വേണ്ടി മൂന്നു മാസമായി സൂരജ് ആസൂത്രണം നടത്തുന്നു.
കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തില്‍ വിചിത്രമായ കൊലപാതക ശൈലിയിലുള്ള ഇതുപോലൊരു കേസ് അപൂര്‍വാണെന്ന് റൂറല്‍ എസ്.പി ഹരിശങ്കര്‍ പറഞ്ഞു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണു സുഹൃത്തില്‍നിന്നു പാമ്ബിനെ വാങ്ങിയതെന്ന് സൂരജ് സമ്മതിച്ചു.
സൂരജും പാമ്ബ് പിടിത്തക്കാരന്‍ സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്. ഉത്രയുടെ ഭര്‍ത്താവ് സൂരജ് പതിനായിരം രൂപ നല്‍കി കല്ലുവാതുക്കല്‍ സ്വദേശി സുരേഷില്‍ നിന്നാണ് പാമ്ബിനെ വാങ്ങിയത്. ഇയാളുമായി സൂരജ് നിരന്തരം സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നു. സൂരജ് ഫെബ്രുവരി 26ന് പാമ്ബ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്‍ച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്.
അഞ്ചല്‍ പൊലീസ് അന്ന് മൊഴിയെടുത്തപ്പോഴും ഉത്തരയുടെ ബന്ധുക്കള്‍ നേരിയ സംശയങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് അത് ഗൗരവത്തിലെടുത്തില്ല. ഉത്തരയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്.പി ഹരിശങ്കറിനെ നേരില്‍ക്കണ്ട് പരാതി ബോധിപ്പിച്ചപ്പോഴാണ് കേട്ടുകേള്‍വിയില്ലാത്ത കൊലപാതകം തെളിഞ്ഞത്. ഇന്നലെ വൈകിട്ടോടെ സൂരജ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയിരുന്നു. എന്നാല്‍ വീടിന് ഇരുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ പൊലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നതിനാല്‍ അധികം വൈകാതെ കസ്റ്റഡിയിലെടുത്തു.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close