
വി. സി സജ്ജനാർ എന്ന പേര് നമ്മിൽ ചിലരെങ്കിലും ശ്രദ്ധിച്ചു തുടങ്ങിയിട്ട് ഏകദേശം ഒന്നര വർഷത്തോളമായിക്കാണും.വി. സി സജ്ജനാർ എന്ന പേര് പൊതു ജനം ശ്രദ്ധിച്ചു തുടങ്ങുന്നത് 2019 ൽ നടന്ന കേസിലൂടെയാണ്.
2019 നവംബർ 28 നായിരുന്നു ലോക മന:സാക്ഷിയെ ഞെട്ടിച്ച ആ സംഭവം തെലങ്കാനയിൽ അരങ്ങേറിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിയിരുന്ന മൃ ഗ ഡോക്ടർ യുവതി അതി ക്രൂരമായ ബലാത്സംഗതിന് ഇരയാക്കപ്പെടുകയാ യിരുന്നു അന്ന്. ദിശ എന്നായിരുന്നു ലോകം അവൾക്ക് നൽകിയ പേര്. മുഹമ്മദ് അനീസ്, ചിന്ന കേശവലു , ജോല്ലു നവീൻ, ജോല്ലു ശിവ എന്നിവർ ആയിരുന്നു കുറ്റകൃത്യം നടത്തിയത്. റോഡിൽ വണ്ടി പാർക്ക് ചെയ്ത് പെൺകുട്ടി ജോലിയ്ക്ക് പോയ തക്കം നോക്കി സൂത്രത്തിൽ പ്രതികൾ വണ്ടിയുടെ ടയറിന്റെ കാറ്റ് അഴിച്ചുവിട്ട് പഞ്ചറാക്കുകയായിരുന്നു. അന്ന് ജോലിയ്ക്ക് ശേഷം രാത്രി തന്റെ വാഹനം എടുക്കുവാൻ എത്തിയ പെൺകുട്ടി വണ്ടി പഞ്ചറാ യതായി കണ്ടു. തുടർന്ന് സഹായം വാഗ്ദാനം ചെയ്ത പ്രതികൾ പെൺകുട്ടിയുടെ കൂടെ കൂടി. ശേഷം ഇവർ നാല് പേരും കൂടി ഈ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മദ്യം നൽകി, അബോധാവസ്ഥയിൽ ആക്കി ഒരു രാത്രി മുഴുവൻ അതി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയും, ശേഷം കുട്ടിയെ എൻ. എച്ച് ന് സമീപമുള്ള കലുങ്കിന് താഴെ ജീവനോടെ അഗ്നിയ്ക്ക് ഇര യാക്കുകയുമായിരുന്നു. അന്ന് വലിയ ജനരോഷമായിരുന്നു പ്രതി കൾക്കെതിരെ രാജ്യമെമ്പാടും അലയടിച്ചിരുന്നത്. പ്രതികൾ പിടിയിലായെങ്കിലും ജനങ്ങൾക്ക് ആ വാർത്തയിൽ സംതൃപ്തി ഉണ്ടായിരുന്നില്ല. കാരണം നമ്മുടെ നാട്ടിലെ നിയമ സംവിധാനം അനുസരിച്ച് ജയിൽ വാസം ഒരു സുഖവാസമാണെന്ന് എല്ലാവർക്കും ബോധ്യമുണ്ടായിരുന്നു. മറ്റെല്ലാ കേസുളേയും പോലെ വർഷങ്ങൾ നീണ്ടു നിൽക്കുന്ന വാദ പ്രതിവാദങ്ങളും, ഒടുവിൽ പേരിനുവേണ്ടി ഒരു ശിക്ഷയും മാത്രമാകും.അതു വരെ സർക്കാർ ചിലവിലുള്ള സുഖവാസവും. അതുകൊണ്ടുതന്നെ ഒടുവിൽ പ്രതികൾ തന്നെ വിജയിക്കും എന്ന് ഭൂരിപക്ഷം പേരും വിശ്വസിച്ചു.. എങ്കിലും ആ പെൺകുട്ടി അനുഭവിച്ച മണിക്കൂറുകൾ നീണ്ടു നിന്ന വേദനകൾക്കും, അവളുടെ വീട്ടുകാരുടെ കണ്ണീരിനും ഫലം ഉണ്ടാകണേ എന്ന് ഒരു രാജ്യം മുഴുവൻ ഒറ്റക്കെട്ടായി പ്രാർത്ഥിച്ച സമയമായിരുന്നു അത്.
ഒടുവിൽ ജനങ്ങളുടെ പ്രാർത്ഥന ഫലം കണ്ടു. സംഭവം നടന്ന് കൃത്യം ഒൻപതാം ദിവസം ആ പെൺകുട്ടിക്ക് നീതി ലഭിച്ചു. എന്നാൽ ആ നീതി നേടി കൊടുത്തത് കോടതി അല്ലായിരുന്നു. വി. സി സജ്ജനാർ എന്ന അന്നത്തെ സൈദരാബാദ് സിറ്റി കമ്മീഷണർ ഓഫീസറും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം പോലീസുകാരുമായിരുന്നു. 2019 ഡിസംബർ 6 ന്, ദിശ കേസിലെ നാല് പ്രതികളും പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു എന്ന സന്തോഷ വാർത്ത ആയിരുന്നു ഭാരത ജനതയെ വരവേറ്റത്. സ്വാഭാവികമായും ഒരാളുടെ മരണം ഏവരിലും ദുഃഖമാണ് വരുത്തുന്നതെങ്കിലും ഈ 4 പേരുടെയും മരണം രാജ്യം മുഴുവനുള്ള ആഘോഷത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. ഡിസംബർ 6 ,പുലർച്ചെ 4.30 ന്, പെൺകുട്ടിയെ അഗ്നിയ്ക്കിരയാക്കിയ സ്ഥലത്ത് തെളിവെടുപ്പിന് പ്രതികളെ എത്തിച്ചപ്പോൾ, ഇവർ പോലീസിനെ ആക്രമിക്കുകയും, തുടർന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് ഇവരെ വെടിയുതിർത്തു കൊന്നു എന്ന ന്യായീകരണമായിരുന്നു അന്ന് സജ്ജനാർ ലോകത്തിന് മുന്നിൽ നൽകിയത്. എന്നാൽ സജ്ജനാർ എന്ന ഐ. പി. എസ് ഓഫീസറുടെ ചരിത്രം അറിയാവുന്നവർക്കറിയാം, അത് അയാൾ ദിശയ്ക്ക് നടപ്പാക്കിയ നീതിയായിരുന്നു എന്ന്.
സജ്ജനാരുടെ ഔദ്യോഗിക കാലയളവിലെ ആദ്യത്തെ സംഭവമല്ലായിരുന്നു ഈ കേസ്. ഇതിന് മുൻപും സമാന രീതിയിൽ സജ്ജനാർ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെട്ട പെൺകുട്ടികൾക്ക് നീതി നടപ്പാക്കി നൽകിയ ദൈവം ആയിട്ടുണ്ട്. സംഭവം നടന്നത് കുറച്ചു കാലങ്ങൾക്ക് മുൻപാ ണ്. കൃത്യമായി പറഞ്ഞാൽ 2008 ൽ. എന്നാൽ അന്ന് സമാന സാഹചര്യം പോലെ സാമൂഹ്യ മാധ്യമങ്ങളൊന്നും അത്ര വ്യാപകമ ല്ലാതിരുന്നതിനാൽ പലരും ശ്രദ്ധിച്ചിരുന്നില്ല എന്ന് മാത്രം. അന്നത്തെ ആന്ധ്രാ പ്രദേശിലെ വാറംഗൽ സിറ്റിയിൽ 2008 ഡിസംബർ 6 ന് ആയിരുന്നു സംഭവം അരങ്ങേറിയത്. അവിടുത്തെ കാകതീയ യൂണിവേഴ്സിറ്റിയിലെ അവസാന വർഷം ബി ടെക് വിദ്യാർഥിനികൾ ആയിരുന്ന സ്വപ്നിത, പ്രാണിത എന്നീ രണ്ട് പെൺകുട്ടികൾ അന്ന് ക്രൂരമായി ആസിഡ് ആക്രമണത്തിന് ഇരയാവുകയായിരുന്നു. ആ കാലയളവിൽ സ്വപ്നിക എന്ന പെൺകുട്ടിയോട്, ശ്രീനിവാസ റാവു എന്ന യുവാവ് പ്രണയ അഭ്യർത്ഥന നടത്തുകയും, അത് സ്വീകരിക്കാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടി ഭീഷണിയ്ക്ക് വഴങ്ങാതിരിക്കുകയും, അതിൽ പ്രതിഷേധിച്ചു ശ്രീനിവാസ റാവു തന്റെ രണ്ട് സുഹൃത്തുക്കൾ ആയ ഹരി കൃഷ്ണ, സഞ്ജയ് എന്നീ യുവാക്കളുടെ സഹായത്തോടെ പെൺകുട്ടിയുടെ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയും ചെയ്തു. സംഭവ സമയത്ത് സ്വപ്നിതയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തായ പ്രാണിതയ്ക്കും ഈ അപകടത്തിൽ പരുക്ക് ഉണ്ടായി. ഇവരെ രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റിയെ ങ്കിലും, ശരീരത്തിൽ 50 ശതമാനത്തിൽ അധികം പൊള്ളലേറ്റ സ്വപ്നിത 2008 ഡിസംബർ 10 ന് മരണത്തിന് കീഴടങ്ങുകയാ യിരുന്നു. അന്നും പോലീസ് പ്രതികളെ പിടിച്ചിരുന്നുവെങ്കിലും, ഇവർ ശിക്ഷിക്കപ്പെടും എന്നൊരു വിശ്വാസം ആർക്കും ഉണ്ടായിരുന്നില്ല. എന്നാൽ അവിടെയും ആ പെൺകുട്ടിക്ക് നീതി വാങ്ങി കൊടുക്കുവാൻ ഒരാൾ ഉണ്ടായിരുന്നു. ഇതേ വി. സി. സജ്ജനാർ. ദിശയ്ക്ക് 9 ദിവസത്തിനുള്ളിൽ നീതി വാങ്ങി കൊടുത്തു എങ്കിൽ സ്വപ്നിതയ്ക്ക് അത് ലഭിച്ചത് തന്റെ മരണത്തിന്റെ മൂന്നാം ദിനമാണ്. അവളുടെ മരണത്തിന് കാരണക്കാരായ 3 യുവാക്കളെയും, അവർ പോലീസിനെ ആക്രമിക്കുവാൻ ശ്രമിച്ചു എന്ന പേരിൽ സജ്ജനാറിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം വെടിയുതിർത്തു കൊല്ലുകയായിരുന്നു.
സാധാരണ ഗതിയിൽ ഒരാൾ ഒരു കൊലപാതകം ചെയ്യുകയോ, കൊലപാതകത്തിന് കാരണക്കാരനാവുകയോ ചെയ്താൽ സമൂഹം അവരെ സ്പർദ്ധയോട് കൂടി ആയിരിക്കും നോക്കിക്കാണുന്നത്. എന്നാൽ താൻ നിർവ്വഹിക്കുന്ന ഓരോ എൻകൗണ്ടറുകൾക്കു ശേഷവും സാധാരണ ജനങ്ങളിൽ നിന്ന് വളരെ വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിനും കൂട്ടർക്കും ലഭിച്ചിരുന്നത്. ദിശ കേസിൽ പ്രതികൾക്ക് ശിക്ഷ ലഭിച്ചു എന്നറിഞ്ഞ നിമിഷം മുതൽ നാടെങ്ങും ഉത്സവം ആരംഭിച്ചു. തെലങ്കാനയിൽ പോലീസുകാർക്ക് രക്ഷാ ബന്ധൻ നടത്തിയും, മധുരം വിതരണം ചെയ്തും സാധാരണ ജനത ആഘോഷിച്ചു. വാറംഗലിൽ നടന്ന ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ കൊലപാതകത്തിന് ശേഷം പിന്നീടൊരിക്കൽ അവിടെ നടന്ന ഒരു ചടങ്ങിൽ അധ്യക്ഷത വഹിച്ച സജ്ജനാരെ ധാരാളം സ്ത്രീകളും, പെൺകുട്ടികളും റോസ പുഷ്പം നൽകി വരവേൽക്കുകയായിരുന്നു. അങ്ങനെ ഓരോ പെൺകുട്ടിയുടെയും മനസ്സിൽ അച്ഛനായും, സഹോദരനായും, രക്ഷകനായുമൊക്കെ സജ്ജനാർ പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു.
ഇന്ന് ഇവിടെ താമസിക്കുന്ന ഓരോ പൗരനും പൂർണ്ണ വിശ്വാസം അർപ്പിച്ചിരിക്കുന്നത് നമ്മുടെ നാട്ടിലെ നീതി ന്യായ വ്യവസ്ഥയിലാണ്. നമ്മൾ ഏവരും സുരക്ഷിതരാണ് എന്ന ബോധം ഉളവാക്കുന്നതും, നമ്മൾ ആ നീതി ന്യായ വ്യവസ്ഥയുടെ ചട്ടക്കൂടിനുള്ളിലാണ് ജീവിക്കുന്നതെന്നുള്ള വിശ്വാസമാണ്. എന്നാൽ പലർക്കും ഇന്ന് ആ നീതി ലഭിക്കാതെ പോകുന്ന ദയനീയ കാഴ്ചകൾ നമുക്ക് അങ്ങോളമി
ങ്ങോളം കാണുവാൻ സാധിക്കും. കയ്യിൽ പണം ഉള്ളവൻ ആകുന്നിടത്തോളം ആ നീതിയ്ക്ക് വേണ്ടി പൊരുതും. എന്നാൽ പണം ഇല്ലാത്തവന് പാതി വഴിയിൽ നീതി നിഷേധിക്കപ്പെടും. ഭാരതത്തെ പോലൊരു ജനാധിപത്യ രാഷ്ട്രത്തിൽ ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വരിക എന്നത് ദൗർഭാഗ്യകരമായ സാഹചര്യമാണ്. “ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്” എന്ന മഹത്തായ ആശയത്തിന് ഊന്നൽ നൽകുന്ന ഒരു നീതി ന്യായ വ്യവസ്ഥക്ക് കീഴിലാണ് നാം ജീവിക്കുന്നത്. എന്നാൽ ഒന്ന് ഓർക്കുക, ഓരോ കുറ്റവാളികൾ രക്ഷപെടുമ്പോഴും, അവിടെ നീതി നിഷേധിക്കപ്പെടുന്നത് മറ്റൊരു നിരപരാധിക്കു കൂടിയാണ്. ജീവിക്കുവാൻ മറ്റെല്ലാവരേയും പോലെ തുല്യ അവകാശമുള്ള ഒരു നിരപരാധിക്ക് വി. സി സജ്ജനാരെ പോലുള്ള ആളുകൾ ദൈവം തന്നെ യാണ്. ആരും സഹായത്തിനില്ലാത്തവർക്ക് ദൈവം തുണ എന്ന വാക്ക് അന്വർത്ഥമാക്കും വിധം, ഈ കലിയുഗത്തിലും നീതി നടപ്പാക്കുവാൻ ഭൂമിയിലേക്ക് അയക്കപ്പെട്ട ദൈവ ദൂതനാണ് അദ്ദേഹത്തെ പോലുള്ളവർ എന്ന് വിശ്വസിക്കാനാണ് സാധാരണക്കാർ ഇഷ്ടപ്പെടുന്നത്.
Read more: http://exposekerala.com/vijay-salaskar/
കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://bit.ly/3jhwCp6