ഇന്ത്യയിൽ വമ്പൻ തൊഴിലവസരങ്ങളുമായി ആമസോൺ


Spread the love

ലോകത്തിലെ മുൻനിര ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണ്‍, ഇന്ത്യ യിൽ വമ്പൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഏകദേശം 20,000 താത്കാലിക തൊഴിലവസരങ്ങള്‍ പ്രഖ്യാപിക്കാനുള്ള അന്തിമചര്‍ച്ചകളിലാണ് ആമസോൺ എന്നാണ് വിവരം. സീസണലായും താത്കാലികമായും ഉപഭോക്ത്യ സേവന വിഭാഗത്തിലാണ് ജോലി നല്‍കാന്‍ ആലോചിക്കുന്നത്.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ഷോപ്പിംഗുകളുടെ സാധ്യത വര്ധിക്കുമെന്നാണ് പഠനം. അത് കൊണ്ട് തന്നെ അടുത്ത ആറ് മാസം ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. തൊഴിലവസരം ഉണ്ടാവുക ഹൈദരാബാദ്, പൂണെ, കൊയമ്പത്തൂര്‍, നൊയ്ഡ, കൊല്‍ക്കത്ത, ജയ്പൂര്‍, ചണ്ഡീഗഢ്, മംഗളൂരു, ഇന്‍ഡോര്‍, ഭോപാല്‍, ലക്ക്നൗ എന്നിവിടങ്ങളിലാണ്.
അധികം ജോലികളും ആമസോണിന്റെ വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസിന്റെ ഭാഗമായിരിക്കും. വര്‍ക്ക് ഫ്രം ഹോം ഓപ്ഷനും ഉണ്ടാകും. ഇ-മെയില്‍, ചാറ്റ്, സോഷ്യല്‍ മീഡിയ, ഫോണ്‍ എന്നീ മാധ്യമങ്ങളിലൂടെയുള്ള ഉപഭോക്ത്യ സേവനമാണ് ലക്ഷ്യം. 12-ാം ക്ലാസ്സ് പാസ്സായവര്‍ക്ക് അവസരം നല്‍കാനാണ് ആലോചന. കമ്പനി ലക്ഷ്യം വെക്കുന്നത് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് അല്ലെങ്കില്‍ കന്നട എന്നീ ഭാഷകള്‍ അറിയുന്നവരെയാണ്.
കമ്പനി താത്കാലികമായി ജോലിക്ക് എടുക്കുന്നവരുടെ തൊഴില്‍ സമയത്തെ പ്രകടനം നോക്കി, അവരില്‍ നിശ്ചിത വിഭാഗത്തെ സ്ഥിരമായി ജോലിയില്‍ നിലനിര്‍ത്തുമെന്നും വ്യക്തമാക്കി.

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.
http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close