വാക്‌സിനേഷന് ഇനി മുന്‍കൂട്ടിയുള്ള ബുക്കിങും രജിസ്‌ട്രേഷനും നിര്‍ ബന്ധമില്ല; കേന്ദ്ര സര്‍ക്കാര്‍


Spread the love

ന്യൂഡൽഹി: കോവിഡ്
വാക്സിനേഷന് എങ്ങനെ മുൻകൂട്ടിയുള്ള ബുക്കിംഗ് രജിസ്ട്രേഷനും നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ. 18 വയസ്സും അതിന് മുകളിലുള്ള ആർക്കും ഇനി മുതൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ അടുത്തുള്ള വാക്സിനേഷൻ സെന്ററിലെത്തി വാക്സിൻ എടുക്കാം.

പ്രതിരോധ കുത്തിവെപ്പിന്റെ വേഗത വർധിപ്പിക്കുന്നതിനും വാക്സിൻ എടുക്കാനുള്ള മടി അകറ്റുന്നതിനുമാണ് പുതിയ തീരുമാനം. അതേ സമയം ചില സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ ആളുകൾ വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരം റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.

അതേ സമയം കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം സംസ്ഥാനങ്ങൾ എങ്ങനെ നടപ്പിലാക്കും എന്നത് ശ്രദ്ധേയമാണ്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിന് കേരളത്തിലടക്കം ബുക്കിങ് സംവിധാനം തുടരുമെന്നാണ് സൂചന.

ജൂൺ 21 മുതൽ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പൗരൻമാർക്കും വാക്സിൻ സൗജന്യമായി കേന്ദ്ര സർക്കാർ തന്നെ വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നു.

.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close