കോവിഡിനെ തുരത്താന്‍… വാക്‌സിന്‍ ഒക്ടോബറോടെ വിപണിയിലെത്തുമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല


Spread the love

ലോകത്തെ മൊത്തമായി വിഴുങ്ങാന്‍ ഒരുങ്ങിയിരിക്കുന്ന കൊറോണയെ തുരത്താന്‍ അധികം വൈകില്ലെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. വാക്‌സിന്‍ ഒക്ടോബറോടെ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് സര്‍വ്വകലാശാല പ്രതീക്ഷിക്കുന്നത്.കൊറോണവൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ഓട്ടത്തില്‍ മുന്നിട്ടു നില്‍ക്കുന്നവരില്‍ ഒന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ആസൂത്രണം ചെയ്തതനുസരിച്ച് എല്ലാം നടക്കുന്നുവെങ്കില്‍ ഈ ഒക്ടോബറോടെ കോവിഡ്–19 വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭിക്കും.നിലവില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല ഗവേഷകര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനുകള്‍ നിര്‍മിക്കാന്‍ പോകുന്നുവെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പാദക കമ്പനികളിലൊന്നായ സെറം ഇന്ത്യ, കോവിഡ് 19 വാക്‌സിന്‍ വെറും 1,000 രൂപയ്ക്ക് ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു.മൃഗങ്ങളിലെ പരീക്ഷണങ്ങളില്‍ ഓക്‌സ്‌ഫോര്‍ഡ് ChAdOx1 വാക്‌സിന്‍ വിജയകരമാണെന്നും ഇപ്പോള്‍ മനുഷ്യരില്‍ പരീക്ഷിക്കപ്പെടുന്നുണ്ടെന്നും ഫലങ്ങളെല്ലാം അനുകൂലമാണെന്നും പ്രൊഫസര്‍ ഹില്‍ പറഞ്ഞു. ഈ വാക്‌സിന്‍ ചിമ്പാന്‍സികളിലെ പരീക്ഷണങ്ങളില്‍ വളരെ നല്ല ഫലങ്ങള്‍ കാണിക്കുന്നു. ഇതിനകം തന്നെ മനുഷ്യ പരീക്ഷണങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close