പ്രണയത്തിന്റെ സുൽത്താൻ ഓർമ്മയായിട്ട് 26 വർഷം; സ്മരണാഞ്ജലികളുമായി താരങ്ങൾ


Spread the love

വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയാറാം ചരമവാർഷികത്തിൽ സ്മരണാഞ്ജലികളുമായി മലയാള താരങ്ങളും. മമ്മൂട്ടി, സംവിധായകരായ ആഷിഖ് അബു, അനുരാജ് മനോഹർ തുടങ്ങിയവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പ്രിയപ്പെട്ട എഴുത്തുകാരന് ഓർമ്മപ്പൂക്കളർപ്പിച്ചു. താരങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ കമന്റുകളുമായി പതിവു പോലെ ആരാധകരും എത്തിയിട്ടുണ്ട്. ‌ ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തിയ ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍ ഓർമ്മയായിട്ട് ഇന്നേക്ക് 26 വർഷം തികയുകയാണ്.

വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്ത രചനകളാണ് അദ്ദേഹത്തിന്റേത്. അതായിരുന്നു ആ തൂലികയുടെ ശക്തിയും. ജീവിക്കുന്ന മനുഷ്യരെ തന്റെ കഥകളിലേക്ക് കഥാപാത്രങ്ങളായി വീണ്ടും ജനിപ്പിക്കുകയായിരുന്നു ബഷീർ. അലക്കിത്തേച്ച വടിവൊത്ത ഭാഷയായിരുന്നില്ല ബഷീറിന്റെ എഴുത്ത് എന്നത് കൊണ്ട് തന്നെ ബഷീറിനെ മറ്റു എഴുത്തുകാരിൽ നിന്ന് ഏറെ വ്യത്യസ്തനാക്കുന്നു.സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു, കൂടെ കരയിപ്പിക്കുകയും ചെയ്തു.

സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി. ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്  [അവലംബം ആവശ്യമാണ്] . തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകExpose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close