പൈലറ്റിന്റെ ആവിശ്യമില്ലാതെ പറത്താൻ പറ്റുന്ന യാത്രാ ഡ്രോണുകൾ സ്വന്തമാക്കി ഇന്ത്യൻ നാവികസേന.


Spread the love

പൈലറ്റിന്റെ ആവിശ്യമില്ലാതെ പറത്താൻ കഴിയുന്ന  തരത്തിലുള്ള യാത്രാ ഡ്രോണുകൾ ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്തിരിക്കുകയാണ്. സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനിയായ സാഗർ ഡിഫെൻസ് എഞ്ചിനീയറിങാണ് ഇത്തരം യാത്രാ ഡ്രോണുകൾ നാവികസേനയ്ക്ക് വേണ്ടി നിർമ്മിച്ചുനൽകുന്നത്. ഒട്ടനവധി സവിശേഷതകളുള്ള ഈ ഡ്രോണിനെ  `വരുണ´എന്ന് നാമകരണം ചെയ്തിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ  ഈ ഡ്രോണിന്റെ പരീക്ഷണ പറത്തൽ നടത്തിയിരുന്നു. വരുണ ഡ്രോണിനെ ഉടൻതന്നെ നാവികസേനയുടെ ഭാഗമാക്കാനുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര ആസ്ഥാനമാക്കി പ്രവർത്തനം നടത്തുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ ഡിഫൻസ് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡാണ് വരുണ ഡ്രോൺ രൂപകൽപ്പന ചെയ്തത്. രാജ്യത്തിലെ തന്നെ ആദ്യ യാത്രാ ഡ്രോൺ ആണ് വരുണ. ഉയർന്ന കാര്യക്ഷമതയും കരുത്തും ഉള്ള ഈ ഡ്രോണിന് ചരക്കുകളും, ഭാരമേറിയ ഇലക്ട്രിക് ഉപകരണങ്ങളും എല്ലാം കൊണ്ടുപോകാൻ സാധിക്കും. ഇവ കൂടാതെ മനുഷ്യരെയും കൊണ്ട് യാത്രചെയ്യാനും വരുണ ഡ്രോണിന് കഴിയുമെന്നാണ്  അതിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ഡ്രോണിനെ ഒരു വിദൂരസ്ഥലത്തു നിന്നുകൊണ്ട് നിയന്ത്രിക്കാനോ മുൻകൂട്ടി നിശ്ചയിച്ച റൂട്ടുകളിൽ സ്വയമേവ പറത്താനോ കഴിയും. ലോജിസ്റ്റിക്‌സിലും എയ്‌റോസ്‌പേസിലും വ്യാപകമായി ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് റെയിൽ അറ്റാച്ച്‌മെന്റ് മെക്കാനിസം ഈ ഡ്രോണിലും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതാണ്   ഭാരമേറിയ ലോഡുകൾ താങ്ങാൻ ഡ്രോണിനെ പ്രാപ്തമാക്കുന്നത്. 130 കിലോഗ്രാം വരെ ഭാരമുള്ള ലോഡുകൾ വഹിക്കാൻ ശേഷിയുള്ള ഡ്രോണിന് 30 മിനിറ്റിനുള്ളിൽ 25 കിലോമീറ്റർ ദൂരമെങ്കിലും  സഞ്ചരിക്കാനാകും.

ഇന്ത്യൻ നാവികസേനയുടെ വിവിധതരം ആവശ്യങ്ങൾ  മുന്നിൽ കണ്ടുകൊണ്ടാണ് വരുണ ഡ്രോൺ കമ്പനി രൂപകൽപന ചെയ്തത്. ചലിച്ചുകൊണ്ടിരിക്കുന്ന  യുദ്ധക്കപ്പലിൽ നിന്നും ലോഡുകളും മറ്റും വേറൊരു കപ്പലിലേക്ക് എത്തിക്കാൻ ഇവയെ കൊണ്ട് പറ്റും. ഇതിന് പുറമെ റോഡപകടങ്ളൊക്കെ ഉണ്ടായാൽ അപകടത്തിൽപ്പെട്ടവരെ ഒഴിപ്പിക്കാൻ ഇത്തരം ഡ്രോണുകൾ ഉപയോഗിക്കാം. വിദൂര ഗ്രാമങ്ങളിൽ എയർ ആംബുലൻസായും, മെട്രോ നഗരങ്ങളിൽ എയർ ടാക്‌സിയായുമൊക്കെ വരുണ ഡ്രോണിനെ ഉപയോഗിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്.

English summary :- varuna drone for moving goods and human beings. Discovered by startup company for indian navy

Read alsoഫൈബർ കേബിളുകളുടെ സവിശേഷതകളും സാധ്യതകളും ; കേബിൾ ലേയിങ് ഷിപ്പുകളിലെ തൊഴിലവസരങ്ങൾ.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close