വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം… ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ മരച്ചില്ല ചതിച്ചു


Spread the love

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ ഒളിവിലായിരുന്ന പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പോലീസ്. ഒളിവില്‍ കഴിഞ്ഞസമയത്ത് ഐ എന്‍ ടി യു സി പ്രവര്‍ത്തകന്‍ ഉണ്ണി തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും മരച്ചില്ല ഒടിഞ്ഞുവീണതിനാല്‍ ശ്രമം പരാജയപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. മദപുരത്തെ കാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു ആത്മഹത്യാശ്രമം.
മദപുരത്തെ നൂറേക്കര്‍ മലമുകളിലെ ഒളിസങ്കേത്തില്‍ നിന്നാണ് പൊലീസ് ഉണ്ണിയെ കഴിഞ്ഞദിവസം പിടികൂടിയത്. ഇയാള്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്നുകഴിഞ്ഞ് നാലുദിവസവും ഇയാള്‍ ഇവിടെയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഉണ്ണിയുടെ അറസ്‌റ്റോടെ കേസില്‍ പിടിയിലായവരുടെ എണ്ണം എട്ടായി. തിരിച്ചറിഞ്ഞവരില്‍ അന്‍സര്‍ മാത്രമാണ് ഇനി പിടിയിലാകാനുളളത്. ഉണ്ണിയെ പ്രത്യേക കേന്ദ്രത്തിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. തിരുവോണത്തലേന്ന് രാത്രിയിലാണ് വെഞ്ഞാറമൂടിന് സമീപം തേമ്ബാംമൂടില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close