പുതിയ വെബ് സീരിസുമായി വിജയ് സേതുപതി


Spread the love

വെബ് സീരിസുകളിലേക്ക് ചുവടു മാറ്റവുമായി വിജയ് സേതുപതി. രണ്ട് വെബ് സീരിസുകളിൽ താൻ അഭിനയിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും താരം വ്യക്തമാക്കി. വെബ് സിരീസുകൾക്ക് ഭാഷ ഒരു തടസ്സമല്ലെന്നും കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനുള്ള ഉപാധി കൂടിയാണ് വെബ് സീരിസുകളെന്നും സേതുപതി പറയുന്നു. തെന്നിന്ത്യൻ താരം റെജിന കസാൻട്രയ്ക്കും തന്റെ മകൾക്കുമൊപ്പം ഒരു ഹ്രസ്വ ചിത്രത്തിലും സേതുപതി വേഷമിട്ടു കഴിഞ്ഞു. ചെറിയ ചിത്രമായി ഒരുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം ഒരു മണിക്കൂറായി മാറിയെന്നും അദ്ദേഹം പറയുന്നു.

അതേസമയം വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം തുഗ്ലക്ക് ദർബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ‌ഇതിന് വൻ വരവേൽപാണ് ലഭിക്കുന്നത്. നവാഗതനായ ഡൽഹി പ്രസാദ് ദീനദയാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാലാജി തരണീതരൻ ആണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. അതിഥി റാവു ഹൈദരി, മഞ്ജിമ മോഹൻ, പാർഥിപൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്ററിൽ പ്രതിനായക കഥാപാത്രമായെത്തുന്നത് വിജയ് സേതുപതിയാണ്. ഇത് കൂടാതെ മണികണ്ഠൻ സംവിധാനം ചെയ്യുന്ന കടൈസി വിവസായി, മണിരത്നം ഒരുക്കുന്ന പൊന്നിയിൻ സെൽവം എന്നിവയാണ് സേതുപതിയുടെ മറ്റ് പ്രോജക്ടുകൾ.

ആശങ്ക വർധിക്കുന്നു; 
ഇന്ന് 488 പേർക്ക് കൊവിഡ്
കൂടുതൽ അറിയുവാൻ
ഈ ലിങ്ക് ക്ലിക്ക് ചെയ്യു. 
https://exposekerala.com/covid-update-3/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close