വികാസ് ദുബെ അറസ്റ്റിൽ.


Spread the love



വികാസ് ദുബെ എന്ന പേര് പുറം ലോകം കൂടുതൽ അറിയുന്നത് കഴിഞ്ഞ ഒരു ആഴ്ചയ്ക്ക് ഉള്ളിലാണ്. എന്നാൽ യു.പി.  യിൽ വികാസ് ദുബെ എന്ന പേര് കേട്ടാൽ ഭയക്കാത്തവരായി ആരുമില്ല. കൊടും കുറ്റവാളി എന്ന് തന്നെ പറയാം. എന്ത് ക്രൂരതയും ചെയ്യാൻ മടിക്കാത്തവൻ. കാൺപൂരിൽ റയിഡിനിടയിൽ ഡി.വൈ.എസ്.പി ഉൾപ്പടെ 8 പൊലീസുകാരെ നിഷ്കരുണം കൊന്ന് തള്ളിയതിന് പിന്നിലും വികാസിന്റെ കരങ്ങൾ ആണ്. 
               1964 ഡിസംബർ 26 ന് ഉത്തർപ്രദേശിലായിരുന്നു വികാസിന്റെ ജനനം. ചെറുപ്പ കാലം മുതൽ തന്നെ മോഷണങ്ങളിലും, മറ്റു അക്രമ സംഭവങ്ങളിലും മുഴുകിയിരുന്ന വികാസ് തന്റെ കൂടെ ഒരു ഗാങിനെ രൂപപ്പെടുത്തി എടുത്തിരുന്നു. രാഷ്ട്രീയക്കാർ പലരും വികാസിനെ അവരുടെ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തിയിരുന്നു. ഉന്നതങ്ങളിൽ ഉള്ളവരുമായി ഉള്ള ഈ  ബന്ധം വികസിന്റെ വളർച്ചയെ വളരെ വേഗത്തിലാക്കാൻ സ്വാധീനിച്ചു. അധികം വൈകാതെ തന്നെ യു. പി യിലെ ഒരു കുപ്രസിദ്ധ ക്രിമിനൽ ആയി ഇയാൾ മാറുകയായിരുന്നു. 
                എന്തിനും പോന്ന ഒരു സംഘം വളരെ പെട്ടന്ന് തന്നെ വികാസിനു രൂപപ്പെടുത്തി എടുക്കാൻ സാധിച്ചു. തന്റെ സംഘത്തിൽ ഒരാൾക്ക് എന്തെങ്കിലും അക്രമ സംഭവങ്ങളിൽ പരുക്ക് പറ്റിയാലോ, മരണപ്പെട്ടാലോ പിന്നീട് ആ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും വികാസ് ഏറ്റെടുക്കും എന്നത് കൂടുതൽ യുവാക്കളെ ഇയാളുടെ സംഘത്തിലേക്ക് ആകർഷിച്ചു. തന്റെ സംഘത്തിലുള്ളവരെ എല്ലാ തരത്തിലും സഹായിക്കാൻ വികാസ് എന്നും തല്പരൻ ആയിരുന്നു. അങ്ങനെ വികാസിന്റെ സംഘം കൊലകളിലൂടെയും, കൊള്ളയടിയ്ക്കലിലൂടെയും കോടികൾ സമ്പാദിച്ചു തുടങ്ങി. ‘ശിവലി ഡോൺ’ എന്നായിരുന്നു വികാസ് ദുബെ അറിയപ്പെട്ടിരുന്നത്. 
               കൊലപാതകങ്ങൾ ഉൾപ്പടെ 52 ക്രിമിനൽ കേസുകൾ ആണ് ഇയാളുടെ പേരിൽ ഉള്ളത്. 2001 ൽ ശിവലി പോലീസ് സ്റ്റേഷന് മുന്നിൽ പോലീസുകാരുടെ കൺമുന്നിൽ വെച്ചാണ് മുൻ മന്ത്രി സന്തോഷ്‌ ശുക്ലയെ വികാസും സംഘവും പിന്തുടർന്നെത്തി വെടിയുതിർത്തു കൊന്നത്. എന്നാൽ തെളിവില്ലാഞ്ഞതിന്റെ പേരിൽ ഈ കേസിൽ കീഴടങ്ങിയ വികാസിനെ വെറുതെ വിടുകയായിരുന്നു. സിധ്വേശ്വർ പാണ്ഡെ എന്നൊരു റിട്ടയേർഡ് ഹൈ സ്കൂൾ അദ്യാപകനെ കൊന്ന കേസിൽ ഇയാളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു എങ്കിലും അവിടുന്ന് ഇയാൾ എങ്ങനെ അപ്രത്യക്ഷൻ ആയി എന്നത് ഇന്നും അവ്യക്തമാണ്. 
                 ആധുനിക രീതിയിലുള്ള ആയുധങ്ങളുടെ ഒരു കലവറ തന്നെ വികാസിന്റെ പക്കൽ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ പോലീസുകാർക്ക് ഇവരുടെ മുന്നിൽ പിടിച്ചു നിൽക്കുക എന്നത് വളരെ പ്രയാസമായിരുന്നു. മാത്രമല്ല പോലീസിൽ വികാസിന്റെ ചാരന്മാർ അനേകം ആണ്. അവര് വഴി പോലീസിന്റെ നീക്കങ്ങളെല്ലാം വികാസിനു തൽക്ഷണം തന്നെ ലഭിക്കുകയും ചെയ്യും. ഈ  അടുത്ത ദിവസം നടന്ന പോലീസ് നടപടിയിലും വികാസിനു പോലീസുകാരിൽ നിന്ന് തന്നെ സൂചന ലഭിക്കുകയും, പൊലീസുകാരെ നല്ല രീതിയിൽ തന്നെ പ്രതിരോധിക്കാനും സാധിച്ചു. അതിന്റെ ഫലമായിരുന്നു അന്ന് പൊലിഞ്ഞ 8 പോലീസുകാരുടെ ജീവൻ. ഏഴോളം പോലീസുകാർ പരിക്കുകളോടെ ആശുപത്രിയിൽ ആണ്. ഇതിനു ശേഷം ഒളിവിൽ പോയ ഇയാളെ ഇന്നാണ് പിടികൂടാൻ പോലീസിന് സാധിച്ചത് 
               എന്നാൽ ഇന്ന് (9/7/2020) ൽ മധ്യപ്രദേശിലെ ഉജ്ജയ്‌നിൽ വെച്ച് വികാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഉജ്ജയ്‌നിലെ ഒരു കാളി ക്ഷേത്രത്തിൽ എത്തിയ വികാസിനെ അവിടുത്തെ സെക്യൂരിറ്റി ഗാർഡ് തിരിച്ചറിയുകയും, ഇയാൾ ഉജ്ജയ്‌ൻ പോലീസിന് നൽകിയ വിവരം പ്രകാരം എസ്. പി. മനോജ്‌ സിംഗ് അടങ്ങുന്ന സംഘം എത്തി വികാസിനെ  അറസ്റ്റ് ചെയ്യുകയും ആയിരുന്നു. 
               
               

Ad Widget
Ad Widget

Recommended For You

About the Author: admin

Close