വിവോ വൈ 22 എസ്, സ്പെസിഫിക്കേഷനുകള്‍ വെളിപ്പെടുത്തി കമ്പനി


Spread the love

ചൈനീസ് സ്‌മാർട്ട്‌ഫോൺ ഭീമൻ കമ്പനിയായ വിവോയിൽ നിന്ന് പുതിയ ഫോൺ പുറത്തിറക്കുന്നു. വിവോ വൈ 22 എസ് ആണ് പുറത്തിറക്കുന്ന പുതിയ മോഡൽ.   വിവോ ആഗോള വെബ്‌സൈറ്റിൽ സ്പെസിഫിക്കേഷനുകൾ വെളിപ്പെടുത്തിയിട്ടുണ്ട്.  വിവോയുടെ വെബ്‌സൈറ്റിലെ അപ്ഡേഷൻ അനുസരിച്ച് വിവോ വൈ 22 എസ് സ്‌നാപ്ഡ്രാഗൺ 680 പ്രൊസസറിലാണ് പ്രവർത്തിക്കുന്നത്. 8 ജി ബി റാം ഉള്ള ഫോണിന് എൽ സി ഡി ഡിസ്‌പ്ലേയും 128 ജി ബി സ്റ്റോറേജും ഉൾപ്പെടുന്നു. 16 ജിബി വരെ കൂട്ടാവുന്ന ഇൻബിൽറ്റ് റാം ഈ ഫോണിനുണ്ട്.  നാനോ- ഡ്യുവൽ സിം കോംപിനേഷനാണ് ഈ ഫോണിനും ഉണ്ടാവുക. ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള വിവോ വൈ22എസ് ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 12 ലാണ് പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റ്, 89.67 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം,

പുതുപുത്തൻ സ്ട്രീറ്റ് ബൈക്കുമായി ഹോണ്ട. CB 300F ന്റെ വിശേഷങ്ങൾ അറിയാം…

ഫോണിന് 6.55 ഇഞ്ച് ഫുൾ എച്ച്ഡി (720 x 1612) എൽസിഡി ഡിസ്പ്ലേ ആണുള്ളതെന്ന് വിവോ അവകാശപ്പെടുന്നു.  സെൽഫി ഷൂട്ടർ സ്ഥാപിക്കാൻ ഡിസ്പ്ലേയിൽ വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് കട്ട്ഔട്ട് ഉണ്ട്.  സ്മാർട്ട്‌ഫോണിൽ f/1.8 ലെൻസുള്ള 50 എം പി പ്രൈമറി സെൻസറും f/2.4 ലെൻസുള്ള 2 എം പി ബൊക്കെ സെൻസറും ഉൾപ്പെടുന്നു. സെൽഫി ക്യാമറയ്ക്ക് 8 എംപി ക്യാമറ സെൻസറും ഉണ്ട്. വിവോ വൈ 22 എസിൽ വൈ ഫൈ, ബ്ലൂടൂത്ത് വി 5, ജി പി എസ്, ഗ്ലോണാസ്, എൻ എഫ് സി, ഒ ടി ജി, എഫ് എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ സാധാരണ ഫീച്ചറുകളും ഉണ്ട്.  ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നീ സെൻസറുകളും ഫോണിലുണ്ട്. ഓതന്റിക്കേഷനായി സൈഡ്-മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറാണ് വിവോ ഈ മോഡലിൽ അവതരിപ്പിക്കുന്നത്.

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പൊതു ചാർജർ കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം. പിന്നിലെ കാരണം പരിശോധിക്കാം..

ഫേസ് വേക്ക് ഫീച്ചറും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.  18W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാർജിൽ 21.5 മണിക്കൂർ വരെ എച്ച്‌ഡി വിഡിയോ സ്ട്രീമിങ് സമയം 9.4 മണിക്കൂർ ഗെയിമിങ് സമയം നൽകുമെന്ന് പറയപ്പെടുന്നു. ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയം വാഗ്ദാനം ചെയ്യുമെന്നും അവകാശപ്പെടുന്നു.  164.30 x 76.10 x 8.38 ഡൈമൻസിറ്റിയുള്ള ഫോണിന് 192 ഗ്രാം ഭാരവുമുണ്ടെന്ന് വെബ്‌സൈറ്റിലൂടെ അറിയിക്കുന്നു.  ലോഞ്ച് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വിവോ നടത്തിയിട്ടില്ല. വിവോയുടെ വെബ്‌സൈറ്റിലെ അപ്ഡേഷൻ അനുസരിച്ച് വിവോ വൈ22എസിന്റെ സിംഗിൾ 8ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 5,990,000 വിഎൻഡി ആണ് (ഏകദേശം 20,500 രൂപ) വില.  സ്റ്റാർലിറ്റ് ബ്ലൂ, യെല്ലോ ഗ്രീൻ കളർ ഓപ്ഷനുകളിലാണ് പുതിയ ഹാൻഡ്സെറ്റുകൾ വരുന്നത്.

Read more.. ബ്രിട്ടീഷ് സൂപ്പർകാർ നിർമ്മാതാക്കളായ മക്ലാരൻ ഇനി ഇന്ത്യയിലേക്ക്…ആദ്യ ഔട്ട്‌ലറ്റ് മുംബൈയിൽ.

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close