ചാരനിൽ നിന്നും റഷ്യൻ പ്രസിഡന്റിലേക്ക് : വ്ലാദിമിർ പുടിൻ


Spread the love

ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയെ കുറിച്ച് കേൾക്കാത്തവർ ആരുമില്ല. ഏറ്റവും വലുത് എന്ന് മാത്രമല്ല, മറിച്ചു റഷ്യ ഏറ്റവും ശക്തമായതുമായ ഒരു രാജ്യമാണ്. റഷ്യ എന്ന പേര് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടി വരുന്ന ഒരു പേരാണ് വ്ലാദിമിർ പുടിൻ. റഷ്യയുടെ അമരക്കാരനും, ബുദ്ധി കേന്ദ്രവും ആയ റഷ്യൻ പ്രസിഡന്റ്‌. ലോകത്തെ ഏറ്റവും ശക്തനായ നേതാവ്. 

               1952 ഒക്ടോബർ 7 ന് സോവിയറ്റ് യൂണിയനിലെ  ലെനിൻഗ്രാഡിൽ ആയിരുന്നു (ഇന്നത്തെ സെന്റ് പീറ്റേഴ്‌സ് ബർഗ്) പുടിന്റെ ജനനം. അച്ഛൻ നാവിക സേന തൊഴിലാളി ആയിരുന്ന വ്ലാദിമിർ സ്പ്രിഡോണവിച്ചും, അമ്മ ഫാക്ടറി തൊഴിലാളി ആയിരുന്ന മരിയ ഷെലാമോവയും ആയിരുന്നു. വെറുമൊരു സാധാരണ കുടുംബത്തിൽ ജനിച്ചു ലോകം വെട്ടിപ്പിടിച്ച പോരാളിയുടെ കഥയാണ് പുടിന്റേത്. സ്കൂളിൽ പഠിക്കുന്ന കാലം മുതലേ നല്ല ബുദ്ധി സാമർഥ്യം ഉണ്ടായിരുന്ന ഒരു കുട്ടി ആയിരുന്നു പുടിൻ. എന്നാൽ പുടിന് കൂടെയുള്ള മറ്റ് കുട്ടികളുടെ അത്ര ശാരീരിക വളർച്ച ഉണ്ടായിരുന്നില്ല. ആ ഒരു കാരണം മുൻനിർത്തി പുടിൻ മാഷ്ലാർട്ട്സ് പഠിക്കുവാൻ തീരുമാനിച്ചു. അങ്ങനെ തന്റെ പതിമൂന്നാം വയസ്സിൽ പുടിൻ തന്റെ മാഷ്ലാർട്ട്സ് പഠനം ആരംഭിച്ചു. മറ്റെന്തിലും എന്ന പോലെ ആ കൗമാരക്കാരൻ അതിലും മികവ് കാട്ടിയിരുന്നു. പതിനെട്ടാം വയസ്സിൽ ജൂഡോയിൽ പുടിൻ ഒരു ബ്ലാക്ക് ബെൽറ്റ്‌ കരസ്ഥമാക്കി. മാത്രമല്ല റഷ്യയിലെ മറ്റൊരു മാഷ്ലാർട്ട്സ് ഇനമായ സാമ്പോയിലും അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 

               1973 ൽ ‘സോവിയറ്റ് സെൻട്രൽ ടെലിവിഷൻ’ സംപ്രേക്ഷണം ആരംഭിച്ച, സോവിയറ്റ് ചാര സംഘടനയുടെ ഒരു ആശയ പ്രചാരണ പരിപാടി ആയിരുന്നു പുടിൻ എന്ന കൗമാരക്കാരന്റെ ജീവിതം അപ്പാടെ മാറ്റി മറിച്ചത്. ‘സ്റ്റീയർ ലിറ്റ്സ്’ എന്ന ഒരു റഷ്യൻ ചാര കഥാപാത്രത്തിന്റെ മികവുകൾ മുൻനിർത്തിയുള്ള ഒരു ത്രില്ലർ പരിപാടി എന്ന് തന്നെ പറയാം. അങ്ങനെ തന്റെ ഇരുപതാം വയസ്സിൽ “സെവന്റീൻ മൊമെന്റ്‌സ്‌ ഓഫ് സ്പ്രിങ്” എന്ന പേരിലുള്ള ആ പരിപാടി കണ്ട് പുടിൻ ചാര പ്രവർത്തനത്തിൽ വളരെ അധികം ആകൃഷ്ഠനായി. രണ്ട് വർഷത്തിന് ശേഷം, 1975 ൽ ‘ലെനിൻഗ്രാഡ്  സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ  നിന്നും സാർവ്വദേശീയ നിയമത്തിൽ (L.L.B) ബിരുദം നേടിയതിനു ശേഷം റഷ്യൻ ചാര സംഘടനയായ കെ.ജി.ബി യിൽ അദ്ദേഹം ചേർന്നു പ്രവർത്തിക്കുവാൻ തുടങ്ങി. ഒരു പക്ഷെ പുടിൻ എന്ന ലോക ശക്തിയുടെ ഉദയത്തിനു നിമിത്തമായ സംഭവം ആ ടെലിവിഷൻ പ്രോഗ്രാം ആയിരുന്നു എന്ന് തന്നെ പറയാം. 

               കെ.ജി.ബി യുടെ ഏജന്റ് ആയി ജർമ്മനിയിൽ ആയിരുന്നു പുടിന്റെ ആദ്യ നിയമനം. എന്നാൽ 1990 കളിൽ കിഴക്കൻ യൂറോപ്പിൽ കമ്മ്യുണിസത്തിനു ഉണ്ടായ തകർച്ച, പൂർവ്വ ജർമ്മനിയേയും, പശ്ചിമ ജർമ്മനിയെയും വേർതിരിച്ചിരുന്ന ബെർലിൻ മതിലിന്റെ പതനത്തിന് ഇടയാക്കി. സോവിയറ്റ് യൂണിയനിന്റെ ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയെടുക്കുവാൻ വെറി പിടിച്ചു നടന്ന ജർമ്മൻ ജനത, ജർമ്മനിയിലെ സോവിയറ്റ് യൂണിയന്റെ കെ.ജി.ബി ആസ്ഥാനം ആക്രമിക്കുവാനായി ആക്രോശിച്ചു കൊണ്ട് വന്നു. ആ സമയം കെട്ടിടത്തിനുള്ളിൽ ഒറ്റയ്ക്ക് അകപ്പെട്ട് നിൽക്കുകയായിരുന്നു പുടിൻ. എന്നാൽ പുടിന്റെ അസാമാന്യമായ ബുദ്ധി വൈഭവം അദ്ദേഹത്തെ അവിടെ നിന്ന് രക്ഷിച്ചു. കെട്ടിടത്തിന് ഉള്ളിൽ മുഴുവനും ആയുധ ധാരികൾ ആയ പട്ടാളക്കാർ ആണെന്നും, പ്രക്ഷോഭകർ അടുത്തേക്ക് വന്നാൽ അവർ നിറയൊഴിക്കാൻ തുടങ്ങുമെന്നും പുടിൻ അവരെ പറഞ്ഞു ഭീഷണി പെടുത്തി. പുടിൻ പറഞ്ഞ കള്ളം വിശ്വസിച്ച ജനത അക്രമാസക്തരാകാതെ പിൻവാങ്ങുകയും ചെയ്തു. ശേഷം വിശ്വസ്തനായ ആ ഉദ്യോഗസ്ഥൻ അവിടുത്തെ കെ.ജി.ബി യുടെ രഹസ്യ രേഖകളെല്ലാം കത്തിച്ചു കളഞ്ഞതിനു ശേഷം അവിടെ നിന്നും രക്ഷപെടുകയായിരുന്നു. 

               ജോലി നഷ്ടപ്പെട്ട് സ്വന്തം രാജ്യത്ത് എത്തി ചേർന്ന പുടിൻ, താൻ പോകുമ്പോൾ ഉണ്ടായിരുന്ന സോവിയറ്റ് യൂണിയനേ  ആയിരുന്നില്ല സാക്ഷ്യം വഹിക്കേണ്ടി വന്നത് . പതനത്തിന്റെ വക്കിൽ ആയിരുന്നു സോവിയറ്റ് യൂണിയൻ. പഠന കാലത്ത് തന്നെ സോവിയറ്റ് യൂണിയൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായിരുന്ന പുടിൻ, ജോലി നഷ്ടപ്പെട്ട് തിരിച്ചു വന്നതിന് ശേഷം വീണ്ടും തന്റെ പാർട്ടി പ്രവർത്തനങ്ങളിൽ മുഴുകി. അങ്ങനെ വൈകാതെ തന്നെ പുടിൻ സെന്റ് പീറ്റർസ് ബെർഗിലെ ഡെപ്യൂട്ടി മേയർ ആയി സ്ഥാനമേറ്റു. ബോറിസ് യെൽസൺ ആയിരുന്നു അന്ന് റഷ്യൻ പ്രസിഡന്റ്‌. അദ്ദേഹത്തിന്റെ ഭരണം തീർത്തും ഒരു പരാജയം തന്നെ ആയിരുന്നു. രഹസ്യാന്വേഷണ രംഗത്ത് പേര് കേട്ടിരുന്ന പുടിൻ, യെൽസണിന്റെ ശ്രദ്ധയും പിടിച്ചു പറ്റി. പിന്നീട് പുടിന്റെ വളർച്ച വളരെ പെട്ടന്ന് ആയിരുന്നു. തന്റെ മികവ് മൂലം പുടിന്റെ സ്ഥാന കയറ്റങ്ങൾ പെട്ടന്ന് തന്നെ നടന്നു. ഉള്ളിൽ അധികാര മോഹം പണ്ട് മുതലേ ഒരു കനലായി കിടന്നിരുന്ന പുടിൻ, തന്റെ അധികാര കയറ്റങ്ങൾക്ക് ഉള്ള ഒരു അവസരവും പാഴാക്കിയില്ല. അങ്ങനെ 1999 ൽ പുടിൻ റഷ്യൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ബോറിസ് യെൽസണിന്റെ ഒരു  വിശ്വസ്തനായി മാറുവാൻ ആ പഴയ കെ.ജി.ബി ഏജന്റിന് വലിയ പ്രയാസമൊന്നുമില്ലായിരുന്നു. ഒടുവിൽ പുടിനെ തന്റെ പിൻഗാമിയായി യെൽസൺ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഭരണ മികവിൽ വളരെ അധികം ചോദ്യം ചെയ്യപ്പെട്ട ബോറിസ് യെൽസണ് ഒടുവിൽ റഷ്യയുടെ പ്രസിഡന്റ്‌ പദവിയിൽ നിന്നും രാജി വയ്‌ക്കേണ്ടി വരികയും, ശേഷം പിൻഗാമി ആയിരുന്ന വ്ലാദിമിർ പുടിൻ റഷ്യൻ പ്രസിഡന്റ്‌ ആയി 1999 ഡിസംബർ 31 ന് സ്ഥാനമേൽക്കുകയും ചെയ്തു. ശേഷം തുടർച്ചയായി 2000 ലും, 2004 ലും റഷ്യൻ പ്രസിഡന്റ്‌ സ്ഥാനം പുടിൻ തന്നെ കയ്യടക്കി. എന്നാൽ അടുപ്പിച്ചു 3 പ്രാവിശ്യത്തിൽ കൂടുതൽ ഒരാൾക്ക് പ്രസിഡന്റ്‌ ആകാൻ കഴിയുകയില്ല എന്ന നിയമ പ്രകാരം പിന്നീട് പ്രധാന മന്ത്രി പഥം ഏറ്റെടുക്കുകയും, ശേഷം വീണ്ടും പ്രസിഡന്റ്‌ എന്ന സ്ഥാനം കയ്യടക്കുകയും ചെയ്തു പുടിൻ. 

               ഒരു സ്വേച്ഛാധിപതി ആയി ആയിരുന്നു വ്ലാദിമിർ പുടിൻ എന്ന റഷ്യൻ പ്രസിഡന്റിന്റെ രംഗ പ്രവേശം. തിരുവായ്ക്ക് എതിർ വാ ഇല്ലാത്ത ഒരു ഭരണ ശൈലി തന്നെയായിരുന്നു പുടിൻ കാഴ്ച വെച്ചത്. എതിർത്തു നിൽക്കുന്നവരെ എല്ലാം കൊന്ന് തള്ളുക എന്നത് പുടിന്റെ ഒരു ഹരമായി മാറി. എതിർത്തു നിൽക്കുന്നവരെയോ, തന്റെ ഭരണത്തെ ചോദ്യം ചെയ്യുന്നവരെയോ, അതിലെ കുറ്റങ്ങൾ പുറത്ത് കൊണ്ട് വരുവാൻ ശ്രമിക്കുന്നവരെയും ഒക്കെ പുടിൻ നിഷ്പ്രയാസം വക വരുത്തി. ഇപ്പോഴും അത് തുടരുന്നു. മുൻ ഉപ പ്രധാന മന്ത്രിയും പുടിന്റെ വിമർശകരിൽ ഒരാളുമായിരുന്ന ബോറിസ്, 2015 ഫെബ്രുവരി 27 ന് ആജ്ഞാതരാൽ വെടിയുതിർത്ത് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നിൽ പുടിന്റെ കറുത്ത കരങ്ങളാണെന്ന് പറയപ്പെടുന്നു. മാത്രമല്ല പുടിന്റെ എതിരാളികൾ പലരും ബാൽക്കണിയിൽ നിന്നും വീണു മരിക്കുന്ന ഒരു പ്രവണത ഇപ്പോഴും നില നിൽക്കുന്നുണ്ട്. ഇവരെല്ലാവരും വീണു മരിക്കുന്നതാണോ, അതോ  ആരെങ്കിലും ബലമായി  വലിച്ചെറിയുന്നതാണോ എന്ന സംശയം ഇപ്പോഴും ചോദ്യ ചിഹ്നം ആയി നില കൊള്ളുന്നു. ഈ കഴിഞ്ഞ നവംബർ മാസത്തിൽ ഇസ്‌താംബുൽ മുൻ ആർമി ഓഫീസറും, ചാരാനുമായിരുന്ന ആയിരുന്ന ജെയിംസ് ലെ ഈ ഒരു പ്രതിഭാസത്തിലെ അവസാന കണ്ണിയായി നില കൊള്ളുന്നു. ജെയിംസ് ലെ മാത്രമല്ല, പുടിന്റെ അനേകം ശത്രുക്കളാണ് ഇത് പോലെ ബാൽക്കണിയിലെ വിചിത്ര മരണത്തിനു ഇരകളായിട്ടുള്ളത്. അങ്ങനെ എതിർത്തു നിന്ന സകലരെയും കൊന്ന് തള്ളി പുടിൻ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു.  എന്നിരുന്നാലും ജന പിന്തുണ വളരെ അധികമാണ് വ്ലാദിമിർ പുടിൻ എന്ന പ്രസിഡന്റിന്. പല വിദ്യകളിലൂടെയും പുടിൻ ജനങ്ങളെ കയ്യിലെടുത്തു. അവരുടെ മുന്നിൽ ആടിയും, പാടിയുമെല്ലാം അവരിൽ ഒരാളായി നിന്ന് പുടിൻ ജനസമ്മതി ഏറ്റു വാങ്ങി പോകുന്നു. ഏകദേശം റഷ്യയിലെ 80 ശതമാനത്തോളം ജനങ്ങൾ പുടിനെ അനുകൂലിക്കുന്നവർ ആണ്. ആ ഒരു ആയുധം മുൻ നിർത്തിയാണ് പുടിൻ തന്റെ അധികാരം നില നിർത്തുന്നത്. മാത്രമല്ല ബോറിസ് യെൽസൺ തകർത്ത റഷ്യൻ സമ്പത് വ്യവസ്ഥയെ വീണ്ടും പ്രൗഢിയിലേക്ക് കൊണ്ട് വന്നത് പുടിന്റെ കഴിവ് തന്നെയാണ്.   

               റഷ്യൻ പ്രസിഡന്റ്‌ എന്നതിലുപരി ലോകം കണ്ട ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും കൂടിയാണ് പുടിൻ. ഏകദേശം 20,000 കോടി ഡോളറിന്റെ സ്വത്തുക്കൾ പുടിന് സ്വന്തമായി ഉണ്ടെന്നാണ് പല രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് ഇന്ന് ലോകം ഔദ്യോഗികമായി അംഗീകരിച്ച ഏറ്റവും വലിയ സമ്പന്നനായ ജെഫ്‌റി ബെസോസിനെക്കാളും കൂടുതൽ. ആഡംബര കാറും,  മണി മാളികകളും, മറ്റ് സ്വത്തുക്കളും എല്ലാം വക വയ്ക്കുകയാണെങ്കിൽ ഒരു പക്ഷെ ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി പുടിന്റെ പേര് പറയേണ്ടി വരും. എന്നാൽ ഔദ്യോഗികമായി ഈ ഒരു പദവി പുടിന് ആരും നൽകിയിട്ടില്ല. എന്നാൽ തന്റെ പ്രസിഡന്റ്‌ ശമ്പളവും, മറ്റ് ആനുകൂല്യങ്ങളുമല്ലാതെ വേറെ ഒന്നും തന്നെ തനിക്ക് വരുമാനമില്ല എന്നാണ് പുടിന്റെ വാദം. ഒരു പക്ഷെ പുടിൻ എന്ന സ്വേച്ഛാധിപതിയോടുള്ള ഭയം കൊണ്ട് തന്നെയാകാം ഇത് ആരും ഔദ്യോഗികമായി പ്രസിദ്ധീകരിക്കുവാൻ മടിക്കുന്നത്. 

              എന്തിന് അധികം പറയുന്നു. ലോകം മുഴവൻ തന്റെ കൈ കുമ്പിളിൽ കൊണ്ട് വരണം എന്ന ഒരു ഒറ്റ ലക്ഷ്യവുമായി നില കൊള്ളുന്ന ഒരു വ്യക്തിയാണ് വ്ലാദിമിർ പുടിൻ. ലോക ശക്തിയായ അമേരിക്കയെ പോലും തെല്ലും ഭയമില്ലാതെ നോക്കിക്കാണുന്ന, അഥവാ അമേരിക്കയെ പോലും നിയന്ത്രിക്കുവാൻ തക്ക കഴിവുള്ള റഷ്യൻ സ്വേച്ഛാധിപതി. അമേരിക്കൻ പ്രസിഡന്റ്‌ ആയി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നിൽ പോലും പുടിൻ ആണെന്ന് പറയപ്പെടുന്നു. പുടിന്റെ സ്വകാര്യ ജീവിതത്തെ പറ്റി അധികം വിരങ്ങൾ ഒന്നും ആരും ചികഞ്ഞെടുക്കുവാൻ അധികം തുനിഞ്ഞിട്ടില്ല. മരണ ഭയം തന്നെയാണ് കാരണവും. 1983 ൽ പുടിൻ ലൂഡ്മില എന്ന സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. എന്നാൽ 2008 ൽ ഇവർ വിവാഹ മോചിതർ ആകുകയായിരുന്നു. ഇതിൽ രണ്ട് പെൺ കുട്ടികളും ഉണ്ട്. ശേഷം തന്റെ ജീവിതത്തിൽ സ്ത്രീകളില്ല എന്നാണ് പുടിൻ വാദിക്കുന്നത് എങ്കിലും പുടിന്റെ പല പ്രേമ കഥകളും പരസ്യമായ രഹസ്യങ്ങളാണ്.  

               കണ്ടറിഞ്ഞതിനെക്കാളും, കേട്ടറിഞ്ഞതിനെക്കാളും ഒക്കെ ഒരുപാട് മുകളിലാണ് പുടിൻ എന്ന വ്യക്തി. മരണ ഭയം മൂലം ആരും അദ്ദേഹത്തിന് എതിരെ തിരിയാത്തത്ത്  ഇന്നും പുടിൻ ഒരു തുറുപ്പു ചീട്ടായി കൊണ്ട് വരുന്നു. ശെരിക്കും ഒരു ബുദ്ധി രാക്ഷസൻ എന്ന് തന്നെ പറയാം പുടിൻ എന്ന വിസ്മയത്തെ. വെറുമൊരു സാധാരണ കുടുംബത്തിൽ പിറന്ന്, ലോകം കീഴടക്കിയ ശക്തിയായി പുടിൻ മാറിയിട്ടുണ്ട് എങ്കിൽ വെറും ഭാഗ്യം എന്ന് മാത്രം പറഞ്ഞു അതിനെ ചെറുതാക്കി കാണുവാൻ കഴിയില്ല. മറിച്ച് പുടിന്റെ ബുദ്ധി വൈദഗ്ധ്യം തന്നെയാണ് പ്രാധാന കാരണം. “ദി മോസ്റ്റ്‌ പവർഫുൾ മാൻ ഇൻ ദി വേൾഡ്” (ലോകത്തെ ഏറ്റവും ശക്തനായ വ്യക്തി) എന്ന വിശേഷണത്തിന് ഇന്ന് ഒറ്റ ഉത്തരമേയുള്ളൂ. വ്ലാദിമിർ പുടിൻ. 

Read also: 25 വർഷം ബോംബെയെ വിറപ്പിച്ച “അരുൺ ഗാവ്‌ലി”.

തീവ്രവാദികളുടെ പേടി സ്വപ്നം: അജിത് ഡോവൽ.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

               

               

Ad Widget
Ad Widget

Recommended For You

About the Author: admin

Close