സൂപ്പർ താരം ആയി ഫോക്സ്വാഗൻ ടൈഗൂൺ .


Spread the love

പ്രമുഖ ജർമ്മൻ വാഹന നിർമ്മാതാക്കൾ ആയ ഫോക്സ്വാഗൻ പുറത്ത് ഇറക്കിയ ഏറ്റവും പുതിയ കാർ മോഡൽ ആയ ഫോക്സ്വാഗൻ ടൈഗൂൺ ആണ് ഇപ്പോൾ വാഹന ആരാധകർക്ക് ഇടയിലെ താരം. ഈ വർഷത്തെ ഫോക്സ്വാഗൻ താരങ്ങളിൽ, കമ്പനിയുടെ ഗതി തന്നെ മാറ്റി മറിച്ച ഒരു വാഹനം ആയിരുന്നു ഫോക്സ്വാഗൻ ടൈഗൂൺ. ഇന്ത്യയിൽ നിർമ്മിച്ചു വിദേശത്തേയ്ക്ക് കയറ്റി അയക്കപ്പെടുന്ന ഫോക്സ്വാഗന്റെ കാർ മോഡൽ ആണ് ഇത്. വളരെ പ്രതീക്ഷയോടെ ഇവർ പുറത്തിറക്കിയ ഈ മോഡൽ, കമ്പനിയുടെ പ്രതീക്ഷയിൽ ഉപരി വളർച്ച ആണ് വളരെ കുറഞ്ഞ കാലയളവിൽ തന്നെ നേടി എടുത്തിരിക്കുന്നത്.

ലക്ഷ്വറി ലുക്ക്‌ തന്നെ തന്നെ ആണ് ഫോക്സ്വാഗൻ ടൈഗുണിന്റെ പ്രധാന ആകർഷക ഘടകം. 1 ലിറ്റർ ടി. എസ്. ഐ എഞ്ചിൻ, 2.5 ലിറ്റർ ടി. എസ്. ഐ എഞ്ചിൻ എന്നിങ്ങനെ 2 വകഭേദങ്ങളിൽ ഈ വാഹനം ലഭ്യമാണ്. ഇതിൽ 1 ലിറ്റർ ടി. എസ്. ഐ എഞ്ചിൻ 115 പി. എസ് പവറും, 178 എൻ. എം ടോർക്കും വാഹനത്തിന് നൽകുന്നു. അതെ സമയം 1.5 ലിറ്റർ ടി. എസ്. ഐ എഞ്ചിൻ 150 പി. എസ് പവറും, 250 എൻ. എം ടോർക്കും വാഹനത്തിന് പ്രതിനിധാനം ചെയ്യുന്നു. 18 കിലോമീറ്റർ ആണ് പ്രസ്തുത വാഹനത്തിന് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

10.64 ലക്ഷം മുതൽ 17.64 ലക്ഷം വരെ ആണ് ഫോക്സ്വാഗൻ ടൈഗുണിന്റെ എക്സ് ഷോറൂം വില ആയി വരുന്നത്. ഇത് കൂടാതെ തന്നെ ഉപഭോക്താക്കൾക്ക് ആയി ഒരു സർവീസ് പാക്കേജ് കൂടി ഫോക്സ്വാഗൻ മുന്നോട്ട് വെയ്ക്കുന്നുണ്ട്. 1 ലിറ്റർ ടി. എസ്. ഐ മാനുവൽ എഞ്ചിന് 4 വർഷത്തേയ്ക്ക് 21,999 രൂപയും, 1 ലിറ്റർ ഓട്ടോമാറ്റിക് വകഭേദത്തിന് 4 വർഷത്തേയ്ക്ക് 27,999 രൂപയും മാത്രം ആണ് വാഹനത്തിന്റെ സർവ്വീസ് ചാർജ് ആയി കമ്പനി ഈടാക്കുന്നത്. അത് പോലെ തന്നെ 1.5 ലിറ്റർ ടി. എസ്. ഐ മാനുവൽ, ഓട്ടോമാറ്റിക് എഞ്ചിൻ വാഹനങ്ങൾക്ക് 4 വർഷത്തേയ്ക്ക് വെറും 23,999 രൂപ മാത്രമേ സർവ്വിസ് ചാർജ് ആയി വാഹന നിർമ്മാതാക്കൾ ഈടാക്കുക ഉള്ളു.

ലക്ഷ്വറി ലുക്കും, പുതിയ ഓഫറുകളും, എല്ലാം ഈ വാഹനത്തിന്റെ ബുക്കിങ് കുതിച്ചു ഉയർത്തും എന്ന കണക്കു കൂട്ടലുകൾ അന്വർഥം ആക്കും വിധം, ഇപ്പോൾ ബുക്കിങിൽ മുൻ പന്തിയിൽ നിൽക്കുന്ന വാഹനങ്ങളിൽ ഒന്ന് ആയി മാറുവാൻ ഫോക്സ്വാഗൻ ടൈഗൂണിന് സാധിച്ചിരിക്കുന്നു. പ്രസ്തുത വാഹനത്തിന്റെ അവതരണത്തിന് പിന്നാലെ തന്നെ 12000 ബുക്കിങ്ങുകൾ ആണ് ഈ കരുത്തൻ എസ്. യു. വി നേടി എടുത്തത്. കൂടാതെ ദിവസങ്ങൾക്കു ഉള്ളിൽ തന്നെ ഇത് 18000 ലേക്ക് എത്തി ചേർന്നു. താരതമ്യേനെ ഉള്ള കുറഞ്ഞ വില, സാധാരണക്കാരെയും ഈ വാഹനത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം ആണ്. കുറഞ്ഞ വിലയിൽ ഒരു ലക്ഷ്വറി കാർ എന്ന ആശയം പിന്തുടരുന്നവർക്ക് ഒരു മികച്ച ഓപ്ഷൻ തന്നെ ആയിരിക്കും ഫോക്സ്വാഗൻ ടൈഗുൺ എന്നത് നിസ്സംശയം പറയുവാൻ സാധിക്കുന്നത് ആണ്.

ബി. എസ്. എ ഗോൾഡ് സ്റ്റാർ 650 ഇന്ത്യയിലേക്ക് എത്തുമോ??

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close