ഫോക്‌സ് വാഗന്റെ ഏറ്റവും പുതിയ ഗ്ലോബൽ സെഡാൻ ഫോക്‌സ് വാഗൻ VIRTUS


Spread the love

ഫോക്‌സ് വാഗന്റെ ഇന്ത്യയിലെ ജനപ്രീയ മോഡലുകളായ VW പോളോ , VW വെന്റോ എന്നീ വാഹനങ്ങളുടെ പ്രൊഡക്ഷൻ ഇന്ത്യയിൽ അവസാനിപ്പിച്ചതിനു പിന്നാലെ ഫോക്‌സ് വാഗൻ ഇന്ത്യയിൽ അവതരിപ്പിച്ച മോഡൽ ആണ് VW Virtus. മിഡ് സൈസ് സെഡാൻ സെഗ്മെന്റിൽ ആണ് ഈ വാഹനം വരുന്നത്.

ജർമനിയിലേയും ഇന്ത്യയിലെയും എൻജിനീയർമാർ ചേർന്നു ഡിസൈൻ ചെയ്ത ഒരു ഗ്ലോബൽ മോഡൽ സെഡാൻ ആണ് VW Virtus. മികച്ച രൂപഭംഗിയും യൂറോപ്യൻ സ്റ്റൈലിങ്ങും ഒത്തുചേർന്നു ജർമൻ എന്ജിനീറിങ്ങിൽ നിർമിക്കുന്ന വാഹനമാണ് VW Virtus. സെഡാൻ കറുകളോടുള്ള ഇഷ്ടം കൂടുതൽ അരക്കിട്ടുറപ്പിക്കുന്ന തരത്തിലാണ് VW Virtus ന്റെ നിർമാണനിലവാരം.

സ്കോഡ അടുത്തിടെ പുറത്തിറക്കിയ സ്കോഡ സ്ലാവിയ സെഡാന്റെ സഹോദരൻ ആണ് VW Virtus എന്നു വേണമെങ്കിൽ പറയാം. SKODA Slavia യുടെ അതേ പ്ലാറ്റ്ഫോമിലാണ് VW Virtus ഉം നിർമിച്ചിരിക്കുന്നത്. ഫോക്‌സ് വാഗൻ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ MQB-A0-IN എന്ന പ്ലാറ്ഫോമിലാണ് VW Virtus , Skoda Slavia എന്നീ വാഹനങ്ങൾ നിർമിച്ചിട്ടുള്ളത്.
ഇപ്പോൾ ഈ സെഗ്മെന്റ് ഭരിക്കുന്ന Hundai Verna ,Honda സിറ്റി എന്നീ വാഹനങ്ങളാണ് Virtus ഇന്റെ പ്രധാന എതിരാളികൾ.

രണ്ട് ടർബോ പെട്രോൾ എൻജിൻ ഓപ്ഷനുകളാണ് ഈ വാഹനത്തിൽ ഉള്ളത് , 114 bhp 1.0 TSI എൻജിൻ 6 സ്പീഡ് മാനുവൽ ട്രാൻസ്‌മിഷനിലും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും ലഭ്യമാണ്. 148 bhp, 1.5 TSI എൻജിൻ 7 സ്പീഡ് dsg ട്രാൻസ്മിഷനിൽ മാത്രമാണ് ലഭ്യമാകുക.


പ്രധാനമായും രണ്ട് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക. 1.0 litre Tsi engine ഓപ്ഷനോടുകൂടെ വരുന്ന ഡൈനാമിക് ലൈനും, 1.5 tsi എങ്ങിനോടുകൂടെ വരുന്ന GT എന്ന പെർഫോമൻസ് വേരിയന്റും
Gt ലൈനിൽ paddle shifters, അലുമിനിയം peddals , spoty spoiler, റെഡ് colour brake കാലിപ്പർ , കറുത്ത നിറത്തിലുള്ള orvm, ബ്ലാക്ക്‌ അലോയ് wheels എന്നിവ വാഹനത്തെ കൂടുതൽ സ്പോട്ടി ആക്കുന്നുണ്ട്.

ഡൈമെൻഷന്റെ കാര്യത്തിൽ, ഈ സെഗ്‌മെന്റിലെ ഏറ്റവും നീളവും (4,561 എംഎം) വീതിയും (1,752 എംഎം) കൂടിയ കാറാണ് വിർട്ടസ്. അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയ വീൽബേസും (2,651 എംഎം) ഇതിനുണ്ട്. എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, കോൺട്രാസ്റ്റ് ബ്ലാക്ക് റൂഫ്, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് ശ്രദ്ധേയമായ സവിശേഷതകൾ. പ്രീമിയം ലെതർ സീറ്റും , ബോഡി colour interior പാനലുകളും വാഹനത്തെ ഒരു പെർഫോമൻസ് മോഡൽ പോലെ തോന്നിപ്പിക്കുന്നതാണ്

25.65 cm* VW പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റുമായാണ് Virtus വരുന്നത് .8 സ്പീക്കറുകളുള്ള സിസ്റ്റം,
Apple Carplay , Android Auto എന്നീ കണക്റ്റിവിറ്റി features ഇതിൽ ഉൾപ്പെടുന്നു. സെഗ്മെന്റിൽ മികച്ച ഡിജിറ്റൽ കോക്പിറ്റ് , customer ന് ഇഷ്ടാനുസരണം മാറ്റം വരുത്താനാകും. കൂടാതെ wireless ചാർജിങ് ഓപ്ഷനും വാഹനത്തിൽ ഉൾപ്പെടുന്നു. വെന്റിലേറ്റഡ് സീറ്റ്, Sun റൂഫ് മുതലായ features വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു SUV യുടെ സ്റ്റിയറിംഗ് Wheel ആണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സ്റ്റിയറിംഗ് wheel ആണ് വാഹനത്തിൽ വരുന്നത്. കൂടാതെ പൂർണമായും ഡിജിറ്റലായ ഇൻസ്ട്രുമെന്റ് ക്ലസ്റ്റ്‍റും വാഹനത്തിൽ ഉൾപ്പെടുന്നു.

മുൻപിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും ആണ് വാഹനത്തിൽ ഉൾപെടുത്തിലയിരിക്കുന്നത് . 179 mm ആണ് VW Virtus ഇന്റെ ഗ്രൗണ്ട് clearence .521 litre ആണ് വാഹനത്തിന്റെ ബൂട്ട് സ്പേസ് കപ്പാസിറ്റി.

vw virtus ഇന്റെ Safety features നോക്കുകയാണെങ്കിൽ 6 എയർബാഗുകൾ, ESC, ABS, മൾട്ടി കൊളിഷൻ ബ്രേക്ക്, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ടയർ പ്രഷർ deflection മുന്നറിയിപ്പ്, ഹിൽ ഹോൾഡ് കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ ഫോക്‌സ്‌വാഗൺ Virtus-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിയർ പാർക്കിംഗ് സെൻസറുകൾ, റിവേഴ്‌സിംഗ് ക്യാമറ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ വൈപ്പറുകൾ എന്നിവയും ഇതിന് ലഭിക്കുന്നു.

വാഹനത്തിന്റെ ഇന്ധന ക്ഷമത നോക്കുകയാണെങ്കിൽ 1.0L turbo petrol engine ഇൽ 18.07 km/l ഉം 1.5L turbo പെട്രോൾ എൻജിനിൽ 18.72 km/l ഉം ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആക്റ്റീവ് സിലിണ്ടർ ടെക്നോളജിയോടുകൂടെ വരുന്ന 1.5l എൻജിൻ മികച്ച fuel ഇക്കോണമി പ്രധാനം ചെയ്യുന്നുണ്ട്.

11.50 lakh ആണ് വാഹനത്തിന്റെ ex-ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.

 

 

Read more.
നീണ്ട 12 വർഷത്തെ പോളോയിസം… (a tribute to Volkswagen polo)

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close