
കോഴിക്കോട്: ലോക്ക്ഡൗണ്‍ നീണ്ടപ്പോള്‍ സമരം നടത്തി നാട്ടില്‍ പോയ അന്യസംസ്ഥാന തൊഴിലാളികള്‍ തിരികെ കേരളത്തിലേക്ക് വരാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ബിഹാറിലേക്ക് പോയവരാണ് തിരികെ വരാന്‍ ശ്രമിക്കുന്നതില്‍ അധികവും. കേരളത്തിലേക്ക് തിരികെ വരാനുള്ള പാസ്സിനായി വിവിധ ജില്ലകളിലേക്ക് നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നു. കേരളത്തില്‍ ഭക്ഷണം, കൃത്യമായ വൈദ്യ പരിശോധന, താമസിക്കാന്‍ സൗകര്യം എന്നിവ ലഭിച്ചിരുന്നപ്പോള്‍ നാട്ടിലെത്തിയപ്പോള്‍ കിടക്കാന്‍ കട്ടില് പോലുമില്ലാത്ത സ്ഥിതിയാണെന്നാണ് ബിഹാറിലേക്ക് മടങ്ങിയ തൊഴിലാളി പറയുന്നത്. കേരളത്തിലെ ക്യാമ്ബുകളില്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും കളിക്കാന്‍ കാരം ബോര്‍ഡും എല്‍.ഇ.ഡി ടിവിയും വരെ എത്തിച്ചിരുന്നു. കേരളത്തിലെ ക്വാറന്റീന് കാലയളവില്‍ ലഭിച്ച സൗകര്യങ്ങളുടെ പോരായ്മയാണ് ഇവരുടെ മനം മാറ്റത്തിന് കാരണമെന്നാണ് സൂചന. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മടങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ജന്മനാട്ടില് ഭക്ഷണം പോലും കൃത്യസമയത്ത് ലഭിക്കാത്ത സ്ഥിതിയാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണം ലഭിക്കുന്നില്ലെന്ന് വ്യാജ പരാതി നല്‍കുകയും അവിടത്തെ മന്ത്രിയടക്കം കേരളവുമായി ബന്ധപ്പെടുകയും ചെയ്ത സംഭവം വരെ ഉണ്ടായിരുന്നു.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2