
ഇപ്പോള്‍ വിവാഹം നടത്തുമ്പോള്‍ എന്തെങ്കിലും പ്രത്യേകത ഉണ്ടാകണമെന്ന് ചിന്തിക്കുന്നവരാണ് പലരും. ചിലര്‍ വിവാഹം സാഹസികമായി ചെയ്യാന്‍ ആഗ്രഹിക്കും. എന്റെ വിവാഹം എങ്ങനെയായിരുന്നു എന്ന് ഒരിക്കലും ആരും മറക്കാതിരിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. വിവാഹം സാഹസികതയാക്കിയ ദമ്പതികളാണ് കാലിഫോര്‍ണിയക്കാരായ റയാന് ജങ്ക്സും കിംബര്‍ലി വെഹ്ലിനും. 400 അടി ഉയരത്തില്‍ വല കെട്ടി വിരിച്ച് അതിന് മുകളില്‍ നിന്നായിരുന്നു ഇവരുടെ വിവാഹചടങ്ങ് നടന്നത്. ഉട്ടയിലെ മോബില്‍ വെച്ചാണ് ഇവര്‍ ഇത്തരത്തിലൊരു സാഹസിക വിവാഹം നടത്തിയത്. ആത്മവിശ്വാസത്തിന്റെയും, ആത്മപ്രീതിയുടെയും ജീവിതത്തിന്റെയും പ്രതീകമായിരുന്നു വിവാഹമെന്ന് വെഗ്ലിന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതെല്ലാം ജീവിതകാലം മുഴുവന്‍ ഉണ്ടാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും വെഗ്ലി പറഞ്ഞു.
വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ കണ്ണഞ്ചിപ്പിക്കുന്നതാണ്. മിന്നുകെട്ടുന്നതും, വിവാഹ മോതിരം അണിയുന്നതിന് ഇരുവരും പ്രണയാതുരരായി ചുംബിക്കുന്നതുമെല്ലാം വലയ്ക്ക് മുകളില്‍ നിന്നായിരുന്നു. ഇവരെ കൂടാതെ മൂന്ന് പേര് ചുറ്റും നിന്നും. മറ്റുള്ളവര്‍ പുറത്ത് നിന്ന് വിവാഹചടങ്ങിന് സാക്ഷികളായി.