എന്താണ് എഫ്.എസ്.എസ്.എ.ഐ ലൈസൻസ്??? 


Spread the love

എന്താണ് എഫ്.എസ്.എസ്.എ

 

ഭക്ഷ്യ വസ്തുക്കളുടെ നിർമാണം, സംഭരണം, വില്പന, വിതരണം എന്നിവ നടത്തുന്ന എല്ലാവരും നേടിയിരിക്കേണ്ട ഒന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷൻ/ലൈസൻസ്. 2006 ലാണ്  ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷ നിയമം നിലവിൽ വന്നത്. ഭക്ഷ്യ നിർമാണ/സംഭരണ/വിതരണ മേഖലകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലകൊള്ളുന്ന സ്ഥാപനമാണ് ഫുഡ്‌ സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) സ്ഥാപിതമായത്. എഫ്.എസ്.എസ്.എ.ഐ ഹെഡ് ക്വാർട്ടേഴ്‌സ് ന്യൂ ഡൽഹിയിൽ ആണ് പ്രവർത്തിക്കുന്നത്. ഡൽഹി, ഗുവാഹത്തി, മുംബൈ, കൊൽക്കത്ത, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിൽ റീജിയണൽ ഓഫീസുകളും ഉണ്ട്. 

 

FSSAI ലൈസൻസ് / രജിസ്ട്രേഷൻ നൽകുന്നത് 3 വിധത്തിൽ ആണ്. കേരളത്തിൽ എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നൽകുന്നത് കേരള ഗവണ്മെന്റ് ആണ് 

 

 • എഫ്.എസ്.എസ്.എ.ഐ ബേസിക് രെജിസ്ട്രേഷൻ ലൈസൻസ്. 

 

 •  എഫ്.എസ്.എസ്.എ.ഐ സ്റ്റേറ്റ് ഫുഡ്‌ ലൈസൻസ്.

 

 • എഫ്.എസ്.എസ്.എ.ഐ സെൻട്രൽ ഫുഡ്‌ ലൈസൻസ്. 

 

എഫ്.എസ്.എസ്.എ.ഐ ബേസിക് രജിസ്‌ട്രേഷൻ

 

12 ലക്ഷം വരെ വാർഷിക വിറ്റുവരവുള്ള ചെറുകിട ഭക്ഷ്യ യൂണിറ്റുകൾക്കാണ് ബേസിക് രജിസ്‌ട്രേഷൻ നൽകുന്നത്. അതായത് ഭക്ഷ്യ മേഖലയിലെ ചെറുകിട സംരംഭങ്ങൾക്ക് ബേസിക് രജിസ്‌ട്രേഷൻ മതിയാകും. 

 

 • ദിവസം 100 കിലോയിൽ താഴെ ഭക്ഷ്യ ഉത്പാദനം നടത്തുന്ന ചെറുകിട നിർമാണ യൂണിറ്റുകൾ   
 • വിപണനക്കാർ 
 • ചെറുകിട സ്റ്റോറേജ് യൂണിറ്റുകൾ 
 • ട്രാൻസ്പോർട്ടർമാർ 
 • വാഹനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ  വില്പന നടത്തുന്നവർ 
 • ബേക്കറികൾ
 • അറവ് ശാലകൾ, മീറ്റ് പ്രോസസ്സിംഗ് യൂണിറ്റുകൾ  

 

ഇത്തരത്തിൽ ഒരു പ്രദേശത്തെ ചെറുകിട സംരംഭകർക്ക് ബേസിക് രജിസ്‌ട്രേഷൻ മതിയാകും. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബേസിക് രജിസ്‌ട്രേഷൻ വളരെ വേഗത്തിൽ ലഭിക്കുന്നു. ലൈസൻസിന്റെ പരമാവധി കാലാവധി 5 വർഷവും, കുറഞ്ഞത് 1 വർഷവും ആണ്. 

 

എഫ്.എസ്.എസ്.എ.ഐ സ്റ്റേറ്റ് ലൈസൻസ് 

 

12 ലക്ഷത്തിനും 20 കോടിയ്ക്കും ഇടയിൽ വാർഷിക വിറ്റുവരവുള്ള ഭക്ഷ്യ മേഖലയിലെ സംരംഭങ്ങൾക്കാണ് എഫ്.എസ്.എസ്.എ.ഐ സ്റ്റേറ്റ് ലൈസൻസ് നേടേണ്ടത്. ഇന്ത്യയിൽ ഏതെങ്കിലും ഒരു സംസ്ഥാനത്തിൽ മാത്രം ബിസിനസ്‌ നടത്തുന്നവർക്കാണ് ഈ ലൈസൻസ് ലഭ്യമാകുന്നത്. 

 

 • ചെറുകിട – ഇടത്തരം നിർമാണ യൂണിറ്റുകൾ 
 •  സ്റ്റോറേജ് യൂണിറ്റുകൾ 
 • ട്രാൻസ്പോർട്ടർമാർ  
 • മാർക്കറ്റേഴ്‌സ്  
 • 50000 ലിറ്ററിൽ അധികം പാൽ പ്രതിദിനം ഉല്പാദിപ്പിക്കുന്ന ഡയറി യൂണിറ്റുകൾ 
 • റെസ്റ്റോറന്റ് 
 • ഹോട്ടൽ 
 • പ്രതിദിനം 2 മെട്രിക് ടണ്ണിൽ അധികം ഭക്ഷ്യ വസ്തുക്കളുടെ റീ-ലേബലിംഗ്, പാക്കിങ് എന്നിവ നടത്തുന്ന യൂണിറ്റുകൾ.

 

സംസ്ഥാന ഗവണ്മെന്റ് ആണ് ഈ ലൈസൻസ് നൽകുന്നത്. ഓൺലൈൻ വഴി തന്നെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ലൈസൻസിന്റെ പരമാവധി കാലാവധി 5 വർഷം. 

 

എഫ്.എസ്.എസ്.എ.ഐ സെൻട്രൽ ലൈസൻസ് 

 

20 കോടിയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്ഥാപങ്ങൾക്കാണ് സെൻട്രൽ ലൈസൻസ് ലഭിക്കുന്നത്.

 

 • വൻകിട ഭക്ഷ്യ നിർമാണ യൂണിറ്റുകൾ 
 • വൻകിട ഇറക്കുമതി -കയറ്റുമതി  യൂണിറ്റുകൾ 
 •  കേന്ദ്ര സർക്കാർ ഏജൻസികളിലെ ഓപ്പറേറ്റർമാർ 
 • 5 സ്റ്റാർ ഹോട്ടലുകൾ  
 • രണ്ടിൽ അധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന എഫ്.ബി.ഒ 
 • 50,000 മെട്രിക് ടണ്ണിൽ അധികം സ്റ്റോറേജ് കപ്പാസിറ്റിയുള്ള യൂണിറ്റുകൾ. 
 • കേന്ദ്ര ഗവണ്മെന്റ് ഏജൻസികൾ, റെയിൽവേ, എയർപോർട്ട്, എയർലൈൻസ്, തുറമുഖം തുടങ്ങിയ ഇടങ്ങളിൽ കാറ്ററിംഗ് നടത്തുന്നവർ. 

 

കേന്ദ്ര ഗവണ്മെന്റ് ആണ് സെൻട്രൽ ലൈസൻസ് നൽകുന്നത്. ഓൺലൈൻ ആയി തന്നെയാണ് സെൻട്രൽ ലൈസൻസിന് അപേക്ഷിക്കേണ്ടത്. 5 വർഷം പരമാവധി കാലാവധി. 

 

എഫ്.എസ്.എസ്.എ.ഐ സർട്ടിഫിക്കറ്റിന്റെ ഗുണങ്ങൾ  

 

 • സർക്കാർ അംഗീകാരം ലഭിക്കുന്നു. 
 •  ഉത്പന്നത്തിൽ എഫ്.എസ്.എസ്.എ.ഐ ലോഗോ പതിപ്പിക്കാൻ സാധിക്കുന്നു. അതുവഴി  ഉപഭോക്താവിന്റെ വിശ്വാസ്യത നേടാൻ സഹായിക്കുന്നു. 
 • ഗവണ്മെന്റ് ഫണ്ടുകൾക്കും, വായ്പകൾക്കും ഉപയോഗപ്പെടുന്നു. 
 • ബ്രാൻഡ് മൂല്യം ലഭിക്കുന്നു. 
 • ബിസിനസ്‌ വിപുലീകരിക്കാൻ സഹായകമാകുന്നു. 
 • നിയമാനുസൃതമായ സംരക്ഷണം ലഭിക്കുന്നു. 

 

 അക്ഷയ/ജനസേവ കേന്ദ്രങ്ങൾ വഴി ഫുഡ് സേഫ്റ്റി ലൈസൻസിന് അപേക്ഷിക്കാം. ആവശ്യമായ ലൈസൻസിന് അനുസരിച്ചാണ് ഡോക്യുമെന്റസ് സമർപ്പിക്കേണ്ടത്. ബേസിക് രെജിസ്ട്രേഷൻ കാലതാമസം ഇല്ലാതെ തന്നെ ലഭിക്കും.

കൃത്യമായ പരിശോധനയ്ക്ക് ശേഷം സ്റ്റേറ്റ് /സെൻട്രൽ ലൈസൻസ് ലഭ്യമാവുക.  ലൈസൻസ് കാലാവധി കഴിയുന്നതിന് 30 ദിവസം മുന്നേ പുതുക്കേണ്ടതാണ്. ലൈസൻസ് ഇല്ലാത്ത പക്ഷം തടവും പിഴയും ലഭിക്കുന്നതാണ്. 

 

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close