
സംസ്ഥാനത്ത് കൊവിഡ് ദാണ്ഡവം അടുന്നത് തുടരുകയാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇത്രയും രൂക്ഷമായിരുന്നിട്ടും ഇത്രയും അശ്രദ്ധയോടെ പരീക്ഷകള്‍ നടത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. സ്വന്തം മക്കളുടെ ഭാവി മുന്നില്‍ കണ്ട് കഴിഞ്ഞ ദിവസം രക്ഷകര്‍ത്താക്കള്‍ അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ ഒപ്പം വന്ന് തിരുവനന്തപുരത്ത് കേരളാ എഞ്ചിനിയറിംഗ് ഫാര്‍മസി പ്രവേശന പരീക്ഷ എഴുതി. എന്നാല്‍ ഈ വന്നവരില്‍ എത്രപേര്‍ സുരക്ഷാ മുന്‍ കരുതല്‍ എടുത്തു എന്നത് പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? മാസ്ക് വച്ചു എന്നത് കൊണ്ട് മാത്രം സുരക്ഷാ മുന്‍കരുതല്‍ എടുത്തു എന്ന് പറയാന്‍ കഴിയുമോ? വൈറസ് വ്യാപനം എന്ന് കരുതി സ്വന്തം മകനോട് അല്ലെങ്കില്‍ മകളോട് പരീക്ഷ എഴുതാണ്ടാ എന്ന് ഏതെങ്കിലും രക്ഷകര്‍ത്താക്കള്‍ പറഞ്ഞോ? അല്ലെങ്കില്‍ പറയുമോ? ഇല്ല, കാരണം സംസ്ഥാനത്തെ മുഴുവന്‍ കുട്ടികളും പരീക്ഷ എഴുതുമ്പോള്‍ കുറച്ചുപേര്‍ മാത്രം എങ്ങനെ മാറിനില്‍ക്കും. അത് അവരുടെ ഭാവിയെ ബാധിക്കുന്ന കാര്യമല്ലേ? എന്തിനായിരുന്നു ഇപ്പോള്‍ ഇങ്ങനെ ഒരു പരീക്ഷ നടത്തിയത്. രോഗവ്യാപനം ഇത്രയും കൂടും മുമ്പ് പല പരീക്ഷകളും മാറ്റിവയ്ക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ എന്തിനാണ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചത്. പരീക്ഷ എഴുതാന്‍ എത്തിയത് ഭാവിയിലെ വാഗ്ദാനങ്ങളാണ്. ഒരു സമയത്ത് കേരളത്തിന്റെ പല മേഖലകളില്‍ പ്രവര്ത്തിക്കണ്ടേ ഉദ്യോഗസ്ഥരാണ്. ഇവരുടെ ജീവന് വച്ചാണ് സംസ്ഥാനം കളിക്കുന്നത്. ആരും പുറത്തിറങ്ങരുത്, അത്യാവശ്യഘട്ടത്തില്‍ മാത്രം പുറത്തുറങ്ങുക എന്ന് പറയുന്ന സര്‍ക്കാര്‍ തന്നെയാണ് ഇത്തരത്തില്‍ ഓരോ നടപടി എടുത്ത് ജനങ്ങളെ വീടിന് പുറത്തിറക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും കൂട്ടംകൂടിയ സാഹചര്യം സര്‍ക്കാരിന് ഒഴിവാക്കാമായിരുന്നുവെന്നാണ് വിമര്‍ശനം. നാട്ടിലെ മുഴുവന്‍ മനുഷ്യരുടെയും ജീവന് കൊണ്ടുള്ള ‘പരീക്ഷകള്‍’ നിര്‍ത്തിവെക്കണമെന്ന് സംവിധായകന് ആഷിക് അബു. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പട്ടം സെന്ററിന് മുന്നിലുള്ള ആള്‍ക്കൂട്ടത്തിന്റെ ചിത്രം പങ്കുവച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. മത്സരപരീക്ഷകളേക്കാള്‍ മനുഷ്യജീവന് വിലനല്‍കണെന്നും ആഷിഖ് അബു. വ്യാഴാഴ്ച 339 കേസുകളില്‍ 301 പേര്‍ക്ക് രോഗബാധ സമ്ബര്ക്കത്തിലൂടെയായിരുന്നു. ഇത്തരമൊരു ഗുരുതര സാഹചര്യത്തെ തലസ്ഥാനം നേരിടുമ്ബോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയും സാമൂഹിക അകലം പാലിക്കാതെയും പരീക്ഷാ സെന്ററുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടമുണ്ടായത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.