എവിടെ ‘ബെവ്‌ ക്യു’ ? ആരോപണങ്ങളുമായി പ്രതിപക്ഷം


Spread the love

കേരളം കാത്തിരിക്കുന്ന ബെവ്‌ ക്യു ആപ്പ് ഇത് വരെയും പ്ലെയ്സ്റ്റോറിൽ വന്നില്ല.ഇതിനിടെ ‘ബെവ്‌ ക്യു ‘ആപ്പ് നിർമിച്ചതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. കൊറോണകാലത്തെ മാത്രം തിരക്ക്‌ നിയന്ത്രിക്കാൻ ഒരു ആപ്പിന്റെ ആവശ്യമുണ്ടോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ആപ്പിന്റെ നിർമാണം സർക്കാർ ഏജൻസിയെ ഏൽപ്പിക്കാതെ സ്വകാര്യ കമ്പനിയെ ഏല്പിച്ചതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു. 2 ദിവസത്തിനുള്ളിൽ ആപ്പ് പുറത്തിറങ്ങുമെന്നും അനുമതി കിട്ടിയാലുടൻ ട്രയൽ റൺ നടത്തുമെന്നും നിർമാണ കമ്പനിയായ ഫെയർ കോഡ് ടെക്നോളജി അറിയിച്ചു. 7 ദിവസം മുൻപേ ആപ്പ് ഗൂഗിളിന് സമർപ്പിച്ചെന്നു ബെവ്‌കോ പറയുമ്പോൾ ഇന്ന് രാവിലെയാണ് ആപ്പ് ഗൂഗിൾ അനുമതിക്ക് സമർപ്പിച്ചതെന്നാണ് കമ്പനി പറയുന്നത്.
ആപ്പ് പുറത്തിറങ്ങിയാൽ മദ്യം വാങ്ങേണ്ടതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറങ്ങി.ടോക്കൺ ലഭിച്ചു കഴിഞ്ഞാൽ മാത്രമേ മദ്യം ലഭിക്കുകയുള്ളു. ഒരിക്കൽ വാങ്ങിയാൽ പിന്നെ നാല് ദിവസം കാത്തിരിക്കണം അടുത്ത ടോക്കൺ ലഭിക്കാൻ. എസ്എംഎസ് സൗകര്യവും ഉപയോഗപ്പെടുത്താം.ടോക്കണും ക്യു ആർ കോഡും ഒത്ത് നോക്കിയേ മദ്യം നൽകൂ. ടോക്കൺ ഇല്ലാത്തവർ ബാറിൽ വന്നാൽ നടപടി സ്വീകരിക്കുമെന്ന് ബെവ്‌കോ മുന്നറിയിപ്പ് നൽകി.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close