സര്‍ക്കാരിന്റെ പ്രത്യേക പ്രതിധിനി എവിടെ?


Spread the love

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് ആവശ്യങ്ങള്‍ക്കുമായി കാബിനറ്റ് റാങ്കോടെ പ്രത്യേക പ്രതിനിധിയായി നിയമിച്ച വ്യക്തിയാണ് മുന്‍ എം പി എ സമ്ബത്ത്. എന്നാല്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയെ ഡല്‍ഹിയില്‍ കണ്ടിട്ട് നാളുകുറച്ചായി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഡല്‍ഹിയില്‍ പ്രതിനിധി ഇല്ലെങ്കിലും ശമ്ബളം കൃത്യമായി കൈപ്പറ്റുന്നുണ്ട്. അതും ഡല്‍ഹിയില്‍ ജോലിചെയ്യുന്നതിനുളള പ്രത്യേക അലവന്‍സ് സഹിതവും. ഇങ്ങനെ അഞ്ചുമാസമായി കൈപ്പറ്റിയത് 3.28 ലക്ഷം രൂപയാണ്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമായത്. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ സമ്ബത്ത് നാട്ടിലാണ്.ഏപ്രില്‍ മാസംമുതല്‍ ഏത്രദിവസം ഡല്‍ഹിയില്‍ ജോലിക്ക് ഹാജരായിരുന്നു എന്നോ അവധിയില്‍പോയിട്ടുണ്ടോ എന്നൊന്നുമുളള വിവരങ്ങള്‍ ലദ്യമല്ലെന്നാണ് കേരളഹൗസ് പറയുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ഡല്‍ഹിയില്‍ നിന്നുംമറ്റും മലയാളികള്‍ നാട്ടിലേക്ക് പോകനാകാതെ വിഷമിച്ച സമയത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സമ്ബത്തില്ലാത്തത് വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ട്രെയിനും വിമാനവുമൊന്നുമില്ലാത്തതിനാല്‍ നാട്ടില്‍ കുടുങ്ങിപ്പോയതാണെന്നായിരുന്നു അന്ന് നല്‍കിയ വിശദീകരണം. ലോക്ക്ഡണ്‍ ഇളവുകള്‍ വന്നതോടെ ആദ്യന്തര വിമാന, ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിക്കപ്പെട്ടു. പക്ഷേ, സമ്ബത്ത് ഇപ്പോഴും നാട്ടിലിരുന്ന ശമ്ബളം വാങ്ങുന്നുവെന്നാണ് വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close