കേരളത്തിന്റെ ശത്രു ആര്? അന്യസംസ്ഥാന തൊഴിലാളികളെ ഇളക്കി വിടുന്നത് എന്തിനുവേണ്ടി?


Spread the love

തിരുവനന്തപുരം: രാജ്യം മുഴുവന്‍ കോവിഡ് ഭീഷണിയിലാണ്. രാജ്യത്തിന്റെ ഓരോ കോണില്‍ നിന്നും ആളുകളെ അവരവരുടെ സ്വന്തം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഓരോ സര്‍ക്കാരും നടത്തുന്നത്. കേരളത്തില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികളെ ഇപ്പോള്‍ അവരുടെ നാട്ടിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. പ്രവാസികളായ മലയാളികളും അതുപോലെ നമ്മുടെ നാട്ടിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. സാധാരണ യാത്രചെയ്യുമ്പോലെ ഈ അവസ്ഥയില്‍ ആളുകളെ കയറ്റിവിടാനോ, ഇങ്ങോട്ടുകൊണ്ടുവരാനോ പറ്റില്ല എന്ന് ഓരോരുത്തര്‍ക്കും അറിവുള്ളതാണ്. അവര്‍ ഇനി ഏത് ഭാഷക്കാരോ മതസ്ഥരോ ആയിരുന്നാലും എല്ലാവരും ഒരുപോലെ തന്നെ. കാരണം ഈ കോവിഡ് എന്ന വിപത്ത് ഭാഷ നോക്കിയോ രാജ്യം നോക്കിയോ മതം നോക്കിയോ വ്യാപിക്കുന്നതല്ല എന്ന് ഏല്ലാവര്‍ക്കും അറിവുള്ളതുമാണ്. നമ്മുടെ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും രാപകലില്ലാതെ പരിശ്രമിച്ച് കേരളത്തെ ഈ മഹാവിപത്തില്‍ നിന്നും രക്ഷപ്പെടുത്തികൊണ്ടുവരുകയാണ്. എന്നിരുന്നാലും ചിലരെങ്കിലും ഇപ്പോഴും ഒന്നും മനസ്സിലാകാത്ത അവസ്ഥയിലുമാണ്. അതില്‍ പ്രധാനം അന്യസംസ്ഥാന തൊഴിലാളികള്‍ തന്നെയാണ്. ഇവര്‍ എന്തിനാണ് ഇങ്ങനെ പ്രകോപിതരാകുന്നത്? ഇനി ആരെങ്കിലും ഇവരെ പ്രേരിപ്പിക്കുന്നത് ആണെങ്കില്‍ അവര്‍ക്ക് ഇത് കൊണ്ട് എന്താണ് നേട്ടം? എന്തുകൊണ്ടാണ് ഈ മനുഷ്യര്‍ ഈ മഹാ വിപത്തിനെ കുറിച്ച് മനസ്സിലാക്കി സ്വയം നിയന്ത്രിതരാകാത്തത്? ഇന്ന് മ്യൂസിയം സ്റ്റേഷനില്‍ കുറച്ച് അന്യ സംസ്ഥാനതൊഴിലാളികള്‍ പ്രശ്‌നമുണ്ടാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ആര് പറഞ്ഞിട്ടാണ് ഇവര്‍ ഇത്തരത്തിലുള്ള പ്രവൃത്തിക്ക് പുറപ്പെട്ടത്. കുറച്ച് ദിവസം മുമ്പ് മലപ്പുറത്തും ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രകടനം ഉണ്ടായിരുന്നു. ഇവരെ പോലീസ് വിരട്ടിയോടിച്ചു. നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. മുഖ്യമന്ത്രിക്കെതിരേയും പ്രകടനക്കാര്‍ മുദ്രാവാക്യം വിളിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് പ്രകടനക്കാരെ ലാത്തിവീശി ഓടിച്ചു. നാട്ടിലേക്ക് പോകാന്‍ ആഗ്രഹമുള്ളവരെ ട്രെയിന്‍ സൗകര്യം ഒരുക്കി അയച്ചുകൊണ്ടിരിക്കുമ്പോഴും നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം. എന്താണ് ഇതിനര്‍ത്ഥം. ആരൊക്കെയോ ഇതിനിടയില്‍ കളിക്കുന്നു എന്നല്ലേ?

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close