രാജ്യത്തെ വാട്ട്സാപ്പ് കോളുകൾക്കും നിയന്ത്രണങ്ങൾ ഏർപെടുത്താൻ ഒരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI).


Spread the love

വാട്ട്സാപ്പ് പോലുള്ള സൗജന്യ ആപ്പുകളിൽ നിന്നുള്ള ഓഡിയോ കോളുകൾക്ക്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോവുകയാണ്. ഫെയ്‌സ്‌ടൈം, ഗൂഗിൾ മീറ്റ്, സിഗ്നൽ, വാട്ട്സാപ്പ്, സ്‌കൈപ്പ്, വൈബർ തുടങ്ങിയ ജനപ്രിയ ആപ്പുകളുടെ വോയ്‌സ് കോൾ സേവനങ്ങളാണ് കേന്ദ്രസർക്കാർ നിയന്ത്രണത്തിൽ കൊണ്ടു വരാൻ സാധ്യതയുള്ളത്. വിപുലമായി ഇന്റർനെറ്റ്‌ സേവനങ്ങൾ ലഭിക്കുന്നത് കൊണ്ടും ടെലികോം സിമ്മുകളുടെ ഉയർന്ന ചെലവ് കൊണ്ടും പലരും ഇപ്പോൾ കോളുകൾക്കായി ഇത്തരം ആപ്പുകളെയാണ് ആശ്രയിക്കുന്നത്. ടെലികോം സേവനങ്ങൾ നൽകിവരുന്ന എയർടെൽ, ജിയോ, വി, തുടങ്ങിയ നെറ്റ്‌വർക്കുകൾക്ക്‌ വലിയ നഷ്ടമാണ് ഇതുവഴി ഉണ്ടാകുന്നത്. വാട്ട്സാപ്പ് പോലുള്ള ആപ്പുകൾ മുന്നോട്ട് വെക്കുന്ന ഫ്രീ മെസ്സേജിങ്ങിനെ പുതിയ നയം ബാധിക്കുകയില്ല.

കോളിങ് ആപ്പുകളുടെ നിയന്ത്രണങ്ങളെ പറ്റിയുള്ള വിഷയത്തിൽ ഇന്ത്യൻ ഡിപ്പാർട്മെന്റ് ഓഫ്ടെലികോം കഴിഞ്ഞ ദിവസം ട്രായിയിൽ നിന്നും നിർദേശങ്ങൾ തേടിയിരുന്നു. തുടർന്നുണ്ടായ ചർച്ചകൾക്ക്‌ പിന്നാലെ, രാജ്യത്ത് സൗജന്യ കോളിങ് സേവനങ്ങൾ നൽകാൻ പ്രേത്യേക ലൈസൻസ് വേണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ചുരുക്കത്തിൽ, വാട്ട്സാപ്പ് ഉൾപ്പെടെയുള്ള എല്ലാ ആപ്പുകളും അവരുടെ കോളിങ് സേവനങ്ങൾക്ക്‌ മാത്രമായി ഒരു ലൈസൻസ് എടുക്കേണ്ടിവരും. ഇങ്ങനെയുണ്ടായാൽ, രാജ്യത്ത് ഇനിമുതൽ നടക്കുന്ന എല്ലാ വോയിസ്‌ കോളുകളും കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലായിരിക്കും. പക്ഷെ ആപ്പുകളുടെ ഉപയോക്താക്കളെ നയം നേരിട്ട് ബാധിക്കുകയില്ല. അവർക്ക് കോളുകൾ ചെയ്യാനായി അധികതുകയോ സബ്സ്ക്രിപ്ഷനോ എടുക്കേണ്ട ആവിശ്യമില്ല. മറിച്ച്, ആപ്പുകളുടെ ഉടമകൾക്ക് വാർഷികാടിസ്ഥാനത്തിൽ ലൈസൻസ് ഫീയായി നിശ്ചിതതുക സർക്കാരിന് നൽകേണ്ടിവരും.

വോയിസ്‌ കോളുകൾക്ക് സമാനമായി ഒ.ടി.ടി ( ഓവർ ദി ടോപ് ) സേവനങ്ങൾക്കും സർക്കാർ നിയന്ത്രണം കൊണ്ടുവരാൻ സാധ്യതയുണ്ട്. വാട്ട്‌സാപ്പ്, സിഗ്നൽ, ഗൂഗിൾ മീറ്റ് തുടങ്ങിയ ആപ്പുകൾ എങ്ങനെയൊക്കെ റെഗുലേറ്റ് ചെയ്യണമെന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. കേന്ദ്രത്തിന്റെ ഈ നയങ്ങളോട് ഈ ആപ്പുകളുടെ അധികൃതർ ഏത് തരത്തിലുള്ള നിലപാടുകളാണ് സ്വീകരിക്കുക എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്.

English summary :- trai and dot set to regulate the apps like whatsapp which provide free calls to its users.

Read more വരുന്ന ദീപാവലിക്കുള്ളിൽ രാജ്യത്തെ പ്രാധാന നഗരങ്ങളിലെല്ലാം 5G സേവനങ്ങൾ ഒരുക്കുമെന്ന് റിലയൻസ് ജിയോ.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close