കോഴി മുട്ട കൊത്തി പൊട്ടിക്കുന്നത് എന്ത് കൊണ്ട്?


Spread the love

നമ്മൾ കൂട്ടിലിട്ട് വളർത്തുന്ന കോഴികൾക്ക് കാൽസ്യത്തിന്റെ അളവ് കുറയുമ്പോളാണ് അത്തരം ശീലങ്ങളിലേക്ക് അവർ മാറുന്നത്. കാൽസ്യം എങ്ങനെയാണ് അവരുടെ ശരീരത്തിൽ കുറവ് വരുന്നത് എന്ന് പരിശോധിച്ചാൽ, ഒരു കോഴിയുടെ ഒരു മുട്ടതോട് ഉല്പാദിപ്പിക്കാൻ ഏകദേശം 2.3 ഗ്രാം കാൽസ്യം ആവിശ്യമാണ്. ഒരു കോഴിയുടെ ഒരു ദിവസത്തെ മൊത്തം ചിലവുകൾക്കായി ഏകദേശം 4 ഗ്രാം കാൽസ്യം ആവശ്യമാണ്. നമ്മൾ വാങ്ങിക്കുന്ന തീറ്റകളിൽ നിന്ന് അത്രേം കാൽസ്യം കിട്ടണമെന്നില്ല. അങ്ങനെ വരുമ്പോൾ നമ്മൾ കാൽസ്യം ടോണിക്കുകളോ, പൗഡറുകളോ കോഴികൾക്ക് അല്ലാതെ നൽകുകയാണ് ചെയ്യുന്നത്. കാൽസിയത്തിന്റെ കുറവ് വരുമ്പോൾ കോഴികൾ തന്നെ അതു നികത്താൻ ശ്രമിക്കും. അങ്ങനെ വരുമ്പോൾ കാൽസ്യം കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ എവിടെ കണ്ടാലും കൊത്തിയെടുത്തു കഴിക്കാൻ ശ്രമിക്കും. അത്തരത്തിലുള്ള ഒരു പ്രവണതയാണ് കോഴികൾക്ക് മുട്ടത്തോട് കഴിക്കാൻ കാരണമാകുന്നത്. അഴിച്ചിട്ടു വളർത്തുന്ന കോഴികൾക്ക് ഇത്തരത്തിലുള്ള പ്രവണത കാണില്ല. അതിനുള്ള പ്രധാന കാരണം നമ്മൾ കോഴികളെ അഴിച്ചുവിട്ട് വളർത്തുമ്പോൾ പ്രാണികൾ, പുഴുക്കൾ, പുല്ലുകൾ ഇതൊക്കെ കൊത്തിപ്പറിച്ചു കഴിക്കുന്ന സമയത്ത് ഇവയ്ക് കാൽസ്യതിന് യാതൊരുകുറവും ഒരിക്കലും വരില്ല. മറിച്ച് ഒരു കൂട്ടിലടച്ച് വളർത്തിയാൽ, നമ്മൾ കൊടുക്കുന്ന ആഹാരം മാത്രം കഴിച്ചു വളരുന്ന കോഴികൾക്കാണ് ഇത്തരത്തിൽ ഉള്ള പ്രവണത കൂടുതൽ കാണുന്നത്. അതുകൊണ്ട് അഴിച്ചിട്ട വളർത്താൻ സ്ഥലമുണ്ടെങ്കിൽ അങ്ങനെ വളർത്താൻ ശ്രമിക്കണം. കൂട്ടിലിട്ടു വളർത്തുന്ന കോഴികൾക്ക് ആവശ്യത്തിന് കാൽസ്യം ടോണിക് ഇടയ്ക്കിടയ്ക്ക് കൊടുക്കുന്നത് നല്ലതാണ്. മാസത്തിലോ, ആഴ്ചയിലോ തുടർച്ചയായി ടോണിക്കുകൾ കൊടുക്കാൻ ശ്രദ്ധിക്കണം.

കോഴികൾക്ക് കാൽസ്യത്തിന്റെ കുറവുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം?

*കോഴിയുടെ പിന്നിലുള്ള വാല് ഭാഗത്തിന്റെ തുമ്പ്, അത് പോലെ കഴുത്തിന്റെ ഭാഗങ്ങളുടെ തോലുകൾ മറ്റു കോഴികൾ കൊത്തി എടുത്തിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ പറിഞ്ഞു പോയിട്ടുണ്ടെങ്കിൽ ആ കൂട്ടത്തിൽ വളരുന്ന മിക്ക കോഴികൾക്കും കാൽസ്യത്തിന്റെ കുറവുണ്ടായിരിക്കും.

*ഡിബീക്കിങ് (ചുണ്ടുകളും, നഖങ്ങളും കൂർത്ത് വരുന്ന അവസ്ഥ) ആണ് രണ്ടാമത്തെ കാരണം. കൂട്ടിലിട്ട് വളർത്തുന്ന കോഴികൾക്കാണെങ്കിൽ മെഷീനുകൾ ഉപയോഗിചോ, മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചോ ചുണ്ടുകൾ മുറിച്ചു കളയണം. കൂർത്ത നഖങ്ങൾ ഉണ്ടെങ്കിൽ അതും മുറിച്ചു കളയണം. രാവിലെ അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ ഇവ മുറിക്കാൻ ശ്രദ്ധിക്കണം രക്തസ്രാവം ഉണ്ടാകാതെ ഇരിക്കാൻ വേണ്ടിയാണ്.
ചുണ്ട് മുറിക്കുമ്പോൾ രക്തം വന്നാൽ അല്പം മഞ്ഞൾ പൊടി വയ്ച്ചു കൊടുത്താൽ മതി.

കോഴികൾക്ക് കാൽസ്യത്തിന്റെ അളവ് കൂട്ടാൻ കക്ക പൊടിച്ച് കൊടുക്കാം. കൂടാതെ മുട്ടത്തോട് തന്നെ പൊടിച്ച് കൊടുക്കുന്നതും നല്ലതാണ്.

കോഴി വളർത്തലിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു കേരളത്തിൽ കോഴി വളർത്തൽ എങ്ങനെ ആദായകരമാക്കാം??

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close