
നമ്മുടെ വീടുകളിലെ കുട്ടികളോട് പുസ്തകം വായിക്കുമ്പോള്‍ ഉച്ചത്തില്‍ വായിക്കാന്‍ മുതിര്‍ന്നവര്‍ പറയാറുണ്ട്. ഇങ്ങനെ പറയുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ പ്രയോജനം ഉണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഉച്ചത്തില്‍ വായിക്കുന്നത് വാക്കുകള്‍ ദീര്‍ഘകാലം ഓര്‍മയില്‍ നില്ക്കാന് സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരേസമയം ഒരാള്‍ സംസാരിക്കുന്നതും കേള്‍ക്കുന്നതും ഓര്മ വര്‍ധിപ്പിക്കാന്‍ സഹായകമാകും.
ഉച്ചത്തില്‍ വായിക്കുന്നത് വായന ഓര്‍മയില്‍ നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞതായി നേതൃത്വം നല്കിയ കാനഡയിലെ വാട്ടര്‍ലൂ സര്‍വകലാശാലയിലെ പ്രൊഫസര്‍ വ്യക്തമാക്കുന്നുണ്ട്. ഒരുവാക്കില്‍ സജീവ ശ്രദ്ധ ചെലുത്തിയാല്‍ അത് ദീര്‍ഘകാല ഓര്‍മയില്‍ വ്യക്തമായി നില്ക്കും. മെമ്മറി ജേണലില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചത്.
നാല് തരം പഠന രീതികള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. നിശബ്ദ വായന, ഒരാള്‍ വായിക്കുന്നത് കേട്ടിരിക്കുക, ഒരാള്‍ വായിച്ചത് റൊക്കോര്‍ഡ് ചെയ്ത് കേള്‍ക്കുക, തല്‍സമയം ഉച്ചത്തില്‍ വായിക്കല്‍ എന്നീ രീതികളിലൂടെയായിരിന്നു ഓര്മ സംബന്ധിച്ച പഠനം. ഇതില്‍ ഉച്ചത്തിലുള്ള വായനയാണ് മികച്ച ഓര്മ ശക്തി നല്‍കുന്നതെന്ന് പഠനം കണ്ടെത്തി.