ഗര്‍ഭിണിയായിരിക്കുമ്പോള്‍ മീന്‍ കഴിക്കാന്‍ പറയുന്നതിന് കാരണം?


why-should-pregnant-ladies-eat-fish
Spread the love
ഗര്‍ഭകാലത്ത് മല്‍സ്യം കൂടുതല്‍ കഴിക്കണമെന്ന് പഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ ഇപ്പോഴുള്ളവര്‍ അത് ശ്രദ്ധിക്കാറുപോലുമില്ല. ഗര്‍ഭകാലത്ത് മല്‍സ്യമോ മീന്‍ ഓയിലോ കഴിച്ചാല്‍ കുഞ്ഞിന് ആസ്മ വരില്ലെന്ന് പഠന റിപോര്‍ട്ട്. യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ലോറിഡയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. രണ്ട് ഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം. ഗര്‍ഭകാലത്തെ അവസാനത്തെ മൂന്ന് മാസത്തെ അമ്മമാരുടെ ഭക്ഷണരീതി പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് പഠനം നടന്നത്.
ആദ്യ പഠനത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്ന 346 ഗര്‍ഭിണികളേയും പ്ലാസബോ (രോഗിയുടെ തൃപ്തിക്കു വേണ്ടി നല്‍കുന്ന ഔഷധം) കഴിക്കുന്ന 349 ഗര്‍ഭിണികളേയും ഉള്‍പ്പെടുത്തി. രക്തത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവനുസരിച്ച് മൂന്ന് ഗ്രൂപ്പുകളായി അവരെ തരം തിരിച്ചു. രക്തത്തിന്റെ അളവ് ഏറ്റവും കുറഞ്ഞവരില്‍ മീന്‍ എണ്ണയുടെ അളവ് കൂടുതലുള്ളതായി പഠനം കണ്ടെത്തി. രണ്ടാമത്തെ പഠനം മീന്‍ എണ്ണ കഴിക്കുന്ന ഗര്‍ഭിണികളെ ഉള്‍പ്പെടുത്തിയായിരുന്നു. മീന്‍ എണ്ണ അടങ്ങിയ രക്തമുള്ള കുട്ടികളില്‍ 24 വയസ് വരെ ആസ്മ വരാനുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തി. ചെന്‍ ഹസിങ് ലിന്‍ ആണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.
Ad Widget
Ad Widget

Recommended For You

About the Author: admin

Close