ക്യാബേജ് കഴിക്കണം ദിവസവും


why-to-eat-cabbage-daily
Spread the love
മിക്കവരും ഭക്ഷണത്തില്‍ നിന്നും ഒഴുവാക്കുന്ന ഒരു പച്ചക്കറിയാണ് ക്യാബേജ്. ആരോഗ്യകരമായ പല ഗുണങ്ങളും കാബേജിനുണ്ട്. ഇത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. കാല്‍സ്യത്തിന്റേയും മഗ്‌നീഷ്യത്തിന്റേയും കലവറയാണ് കാബേജ്. ഇത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ കാബേജ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പൊട്ടാസ്യത്തിന്റെ അളവും കാബേജില്‍ വളരെ കൂടുതലാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കാബേജിന് കഴിയും.അണ്ഡാശയ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കാബേജ്.വിറ്റാമിന്‍ ബി1, ബി2 എന്നിവ ധാരാളം കാബേജില്‍ ഉണ്ട്. ഇത് ചര്‍മ്മത്തിനും മുടിക്കും കരളിനും കണ്ണിനും ആരോഗ്യം നല്‍കാന്‍ സഹായിക്കുന്നു.
Ad Widget
Ad Widget

Recommended For You

About the Author: admin

Close