എന്തിനാ വിനോദേ മീന്‍കച്ചവടം തുടങ്ങിയതെന്ന് ചോദിച്ചവര്‍ക്ക് മറുപടി നല്‍കി വിനോദ് കോവൂര്‍


Spread the love

കൊറോണ ബാധയെ തുടര്‍ന്ന് മനുഷ്യരായി പിറന്ന എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദുരിതമനുഭവിക്കുന്നവരാണ്. ചിലരെങ്കിലും ജീവിക്കാന്‍ വേണ്ടി തങ്ങളാല്‍ കഴിയുന്ന തൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ചു. അത്തരത്തില്‍ ഈ കൊവിഡ് കാലത്ത് അതിജീവനത്തിന്റെ മാതൃകയാവുകയാണ് നടന്‍ വിനോദും അദ്ദേഹത്തിന്റെ സംരംഭമായ സീ ഫ്രഷ് എന്ന മത്സ്യക്കടയും.
എന്നാല്‍ ഈ തൊഴില്‍ മോശമായി സമൂഹത്തിലെ പലരും കരുതുന്നുണ്ടെന്നും ചിലര്‍ തന്നോട് ‘എന്തിനാ വിനോദേ മീന്‍കച്ചവടം തുടങ്ങിയതെന്ന് ചോദിക്കുകയുണ്ടായെന്നും നടന്‍ പറഞ്ഞു. നമ്മള്‍ മറ്റുള്ളവരെ പറ്റിക്കുകയും പിടിച്ചു പറിക്കുകയും ചെയ്യാത്ത എന്തു ജോലിയും മാന്യമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും വിനോദ് .
അടുത്തിടെ എന്നോട് ചിലര്‍ ചോദിക്കുകയുണ്ടായി, ‘എന്തിനാ വിനോദേ മീന്‍കച്ചവടം തുടങ്ങിയത്’ എന്ന്. നമ്മള്‍ എല്ലാവരും മീന്‍ വാങ്ങി കഴിക്കുന്നു, പിന്നെ എങ്ങനെയാണ് മീന്‍ വില്‍ക്കുന്നത് മോശമാകുന്നത്. അതെ ഞാന്‍ അന്തസ്സോടെ പറയും, മീന്‍ വിറ്റാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് , വിനോദ് പറയുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close