ഒസ്യത്ത് (Will)


Spread the love

ഒരു വ്യക്തി തന്റെ സ്വത്ത് മരണശേഷം എങ്ങനെ കൈകാര്യം ചെയ്യപ്പെടണം എന്നതിനെ സംബന്ധിച്ച് നടത്തുന്ന പ്രഖ്യാപനത്തിനാണ് ഒസ്യത്ത് എന്ന് പറയുന്നത്. ഇത് എഴുതപ്പെട്ടതോ , വാക്കാലുള്ളതോ ആകാം. ഒസ്യത്തിനോടൊപ്പം നിശ്ചയങ്ങളെ വിശദീകരിച്ചും മാറ്റംവരുത്തിയും, കൂട്ടിച്ചേർത്തും ഒസ്യത്തിന്റെ ഭാഗമായി കണക്കാക്കപ്പെടേണ്ട അനുബന്ധവും (codicil) ഉണ്ടാക്കാവുന്നതാണ്.
മാനസികരോഗമില്ലാത്തതും, മൈനർ അല്ലാത്തതുമായ ഒരു വ്യക്തിക്ക് ഒസ്യത്ത് തയ്യാറാക്കാനുള്ള അവകാശമുണ്ട്. സാധാരണനിലയിൽ, മാനസികരോഗമുള്ള വ്യക്തിക്ക് അയാൾ ബുദ്ധിസ്ഥിരതയോടെ ഇരിക്കുന്ന അവസ്ഥയിൽ ഒസ്യത്ത് ചെയ്യാവുന്നതാണ്. എന്നാൽ, മദ്യപാനമോ രോഗമോ മറ്റു കാരണങ്ങളോ ബോധമില്ലാത്ത അവസ്ഥയിലുള്ള ഒരു വ്യക്തിക്ക് ഒസ്യത്ത് തയ്യാറാക്കുവാനുള്ള അവകാശം നിയമപരമായി ഇല്ല.
വഞ്ചിച്ചോ നിർബന്ധിച്ചോ, നിരന്തരമായ അപേക്ഷയുടെ ഫലമായോ എഴുതപ്പെടുന്ന ഒസ്യത്ത് നിയമം അംഗീകരിക്കുന്നില്ല. ഒസ്യത്ത് തയ്യാറാക്കുന്ന ആളിന്റെ സ്വതന്ത്ര മാനസികവ്യാപാരത്തിന്റെ ഫലമാകണം ഒസ്യത്ത് എന്ന് നിയമം നിഷ്കർഷിക്കുന്നതാണ്. ഒരിക്കൽ തയ്യാറാക്കിയാൽ, ഒസ്യത്ത് പിന്നീട് ദുർബലപ്പെടുത്തു വാനും, തിരുത്താനും ഒസ്യത്ത് എഴുതിയ ആൾക്ക് അധികാരമുണ്ട്. ഭാഗികമായോ പൂർണമായോ വിൽപത്രകർത്താവിന് തിരുത്തുവാനും അധികാരമുണ്ട്.
സാങ്കേതിക പദങ്ങൾ ഉപയോഗിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ,ഉപയോഗിച്ച പദങ്ങളാൽ ഒസ്യത്തിന്റെ ഉദ്ദേശ്യം (intention) വ്യക്തമാക്കണം. ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമല്ലെങ്കിൽ നിഷ്ഫലമായ ഒന്നായി കണക്കാക്കും. ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം ഒസ്യത്ത് രജിസ്റ്റർ ചെയ്യണമെന്നും, മുദ്രപത്രത്തിൽ എഴുതണമെന്നും നിർബന്ധമില്ല. എന്നാൽ , രജിസ്റ്റർ ചെയ്യുന്നതിന് നിയമതടസ്സമില്ല.
രണ്ടോ അതിലധികമോ സാക്ഷികളെ കൊണ്ട് വിൽപത്രത്തിലെ ഒപ്പ് സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഒസ്യത്ത് എഴുതിയ ആളിന്റെ ഒപ്പ് , സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഒസ്യത്ത്കർത്താവ് രേഖയിൽ ഒപ്പുവച്ചതിനുശേഷം സാക്ഷികൾ ഒപ്പ് വയ്ക്കണം. മറ്റു നിബന്ധനകൾ ഒന്നും തന്നെ സാക്ഷ്യപ്പെടുത്തലിനെ സംബന്ധിച്ചില്ല.

ഗാർഹിക പീഡന നിരോധന നിയമത്തെ കുറിച്ച് അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. ഗാർഹിക പീഡന നിരോധന നിയമം.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close