
തിരുവനന്തപുരം : സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ രോഗവ്യാപനവും, മരണസംഖ്യയും ഉയരാനിടയുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് വെന്റിലേറ്ററുകള്‍ക്ക് പോലും ക്ഷാമം നേരിട്ടേക്കാം. ജനങ്ങള്‍ ആരും റോഡില്‍ കിടക്കാന്‍ ഇടയാവാത്ത തരത്തിലേക്ക് കാര്യങ്ങള്‍ കൊണ്ട് എത്തിക്കുന്നതെന്നും, ഇതുവരെ കേരളം രോഗത്തോട് പൊരുതി നിന്നു എന്നും മന്ത്രി പറഞ്ഞു. കോളനികള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടാവാതെ സൂക്ഷിക്കണമെന്നും ജനങ്ങളുടെ എല്ലാം സഹകരണവും ജാഗ്രതയും രോഗവ്യാപനം തടയുന്നതില്‍ ഉണ്ടാവണമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3058 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.12 മരണങ്ങള് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 396 ആയി.
72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1657 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 26,229 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 72,578 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,376 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,84,128 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,248 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2691 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 40,014 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്ബിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 20,18,921 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,86,612 സാമ്ബിളുകളും പരിശോധനയ്ക്കയച്ചു.33 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 594 ഹോട്ട് സ്പോട്ടുകളാണുള്ളത്.