ലോകരോ​ഗ്യ സംഘടനയിൽ നിന്ന് പിൻമാറാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ വിമർശനവുമായി ജോ ബൈഡൻ


Spread the love

അടുത്ത വർഷം ലോകാരോ​ഗ്യ സംഘടനയിൽ നിന്നും പിൻമാണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുമാനത്തിന് എതിരെ രൂക്ഷ വിമർശനവുമായി ഡോമാക്രാറ്റിക് നേതാവ് ജോ ബൈഡൻ. ട്രംപ് എടുക്കുന്ന തീരുമാനങ്ങൾ ആലോചിക്കാതെയുള്ളതാണെന്നും ഇത്തരം തീരുമാനങ്ങൾ രാജ്യത്തിന് തന്നെ ദോഷം ചെയ്യുമെന്നും പ്രസിഡന്റ് സ്ഥാനാർത്ഥി കൂടിയായ ജോ ബൈഡൻ കുറ്റപ്പെടുത്തി.
താ​ൻ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റാ​ൽ ആ​ദ്യം ചെ​യ്യു​ക ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ വീ​ണ്ടും അം​ഗ​മാ​കു​ക എ​ന്ന​താ​യി​രി​ക്കു​മെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

കൊ​വി​ഡ് വി​ഷ​യ​ത്തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചൈ​ന​യ്ക്ക് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ത്തി​യാ​ണ് ട്രം​പ് ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​യതെന്നാണ് റിപ്പോർട്ട് .പിന്‍വാങ്ങല്‍ 2021 ജൂലൈ ആറിന് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കെയാണ് അമേരിക്കയുടെ തീരുമാനം. ലോകാരോഗ്യ സംഘടന ചൈനയുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ചാണ് നടപടി. ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു.

കൊവിഡ് വൈറസിനെ നേരിടാന്‍ ഡബ്ല്യുഎച്ച്ഒ ഒന്നും ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു ടംപിന്റെ പ്രഖ്യാപനം. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കാറുള്ള ധനസഹായം മറ്റേതെങ്കിലും ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ട്രംപ് പറഞ്ഞിരുന്നു. കോവിഡ് സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിവരങ്ങള്‍ ഡബ്ല്യൂ.എച്ച്.ഒ നല്‍കെയെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. ലോകാരോഗ്യ സംഘടന ബീജിങിന്റെ നിയന്ത്രണത്തിലാണെന്നും ചൈനീസ് സര്‍ക്കാറിന്റെ നിര്‍ബന്ധപ്രകാരം കൊവിഡ് വൈറസിനെക്കുറിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു.

ഫ്ലോറിഡയിൽ വീണ്ടും മസ്തിഷ്ക ജ്വരം  കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു. https://exposekerala.com/florida-case/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close