ലോകത്തെ ഏറ്റവും വിലയേറിയ വാഹനം കൊമ്പാറ്റ്-T 98


Spread the love

ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാർ, സുരക്ഷാ ഭീക്ഷണിയുള്ള വ്യവസായികൾ എന്നിവരുടെ ഇഷ്ട വാഹനമാണ് കൊമ്പാറ്റ്-T 98.റഷ്യയിലെ സെന്റ് പീറ്റേർസ്ബർഗിലെ ലോറ ഗ്രൂപ്പിന്റെ സബ്സിഡിയറിയായ കോംബാറ്റ് ആർമോറിങ് ആണ് ടി -98 കൊമ്പാറ്റ് നിർമ്മിച്ചിരിക്കുന്നത്. ഈ അതീവ സുരക്ഷവാഹനത്തിന് പരമാവധി 180 KM /H വേഗം ആർജിക്കാവുന്നതാണ്.340 കുതിര ശക്തിയുള്ള ജനറൽ മോട്ടോഴ്സിന്റെ V 8 എൻജിൻ ആണ് ഇത് സാധ്യമാക്കുന്നത്. 8.1 ലിറ്റർ വോർട്ടെക് എൻജിൻ, ആലിസൺ ട്രാൻസ്മിഷൻ, ജിഎം ഹെവി ഡ്യൂട്ടി സസ്പെൻഷൻ എന്നിവയുൾപ്പെടെയുള്ള ജനറൽ മോട്ടോഴ്സ് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് T-98 നിർമിച്ചിരിക്കുന്നത്. ഇവക്ക് രണ്ട് അടിസ്ഥാന മോഡലുകളാണുള്ളത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, എസ്റ്റോണിയ, റഷ്യ, മൗറീഷ്യസ്, യുഎസ് എന്നിവിടങ്ങളിലാണ് ഇവയ്ക്ക് ആവശ്യക്കാർ ഏറെയുള്ളത്, രാഷ്ട്ര തലവന്മാർ,ആക്രമണഭീക്ഷണി നേരിടുന്ന വ്യവസായികൾ , മെക്സിക്കോ ,പനാമ ,നിക്കറാഗുവ എന്നീ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ മയക്കുമരുന്ന് മാഫിയ തലവന്മാർ എന്നിവരാണ് ഈ വാഹന ഭീമന്മാരുടെ ഉപഭോക്താക്കൾ. കമാൻഡോ ഓപ്പറേഷൻസ്, രാഷ്ട്രത്തലവന്മാരുടെ സുരക്ഷ എന്നിവയിൽ പങ്കെടുക്കുന്നവരുടെ ഇഷ്ടവാഹനമാണിവ. ഉപയോക്താക്കൾക്ക് ഏറ്റവും ഉയർന്ന സംരക്ഷണം ലഭിക്കുന്നതിനായി ഇരട്ട സ്റ്റീൽബോഡിയിലെ രണ്ടു ലേയറുകൾക്കിടയിൽ സെറാമിക് , കേവലർ ഫൈബർ എന്നിവ നിറച്ചിരിക്കുന്നു. ഈ മെറ്റൽ സെറാമിക് സാൻഡ്വിച്ച് ടെക്നോളജി, മൈൻ, ബോംബ് സ്‌ഫോടനങ്ങൾ, 12.7 മില്ലീമീറ്റർ വരെയുള്ള വെടിയുണ്ടകൾ എന്നിവയിൽ നിന്നും ഉപയോക്താക്കൾക്ക് സംരക്ഷണം നൽകുവാൻ പര്യാപ്തമാണെന്ന് ഇവയുടെ നിർമാതാക്കളായ കോംബാറ്റ് ആർമോറിങ് അവകാശപ്പെടുന്നു. മൈൻ സ്‌ഫോടനത്തിൽ പോലും തകരാത്ത ടയറുകൾ ആണ് ഇവയ്ക്കുള്ളത്.ഇവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെങ്കിൽ 22 കോടിയോളം രുപ ചിലവുണ്ടാകും. ഇന്ത്യയിലെ വൻകിട വ്യവസായികളിൽ നിന്നും ധാരാളം അന്വേഷണങ്ങൾ ലഭിക്കുന്നുണ്ടെന്നും സമീപകാലത്തുതന്നെ ഇവ ഇന്ത്യയിൽ ലഭ്യമായി തുടങ്ങുമെന്നും ഇവയുടെ നിർമാതാക്കൾ അറിയിച്ചു

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close