ലോകാരോഗ്യ സംഘടനക്കെതിരെ രാജ്യങ്ങൾ അണി ചേരുന്നുവോ?


Spread the love

ലോകമെങ്ങും കോവിഡ് -19 എന്ന മഹാമാരി താണ്ഡവമാടുമ്പോൾ ലോകാരോഗ്യ സംഘടനയുമായി അഭിപ്രായ വ്യത്യാസത്തിലാണ് ഇന്ത്യ അടക്കം പല രാജ്യങ്ങളും. ലോകത്ത് ഇത് വരെ അമ്പത് ലക്ഷത്തോളം പേർ രോഗ ബാധിതരായി. മൂന്നേ കാൽ ലക്ഷത്തോളം പേർ മരണപെട്ടു. ഈ സാഹചര്യത്തിൽ മഹാമാരിയെ നേരിടാൻ പോന്ന പദ്ധതികളും പ്രതിരോധ മാർഗങ്ങളും അവലംബിക്കാൻ ലോകാരോഗ്യ സംഘടനക്ക് കഴിഞ്ഞിട്ടില്ലെന്നാണ് രാജ്യങ്ങളുടെ നിരീക്ഷണം.
സംഘടനയോട് ഏറെ അഭിപ്രായ വിത്യാസം ഉള്ളത് അമേരിക്കക്ക് തന്നെയാണ്. കൊറോണ വൈറസ് ബാധ സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മിൽ അഭിപ്രായ വിത്യാസം നിലനിൽക്കെ സംഘടന ചൈനക്കൊപ്പം ഏകപക്ഷീയമായി നില കൊള്ളുന്നുവെന്ന് അമേരിക്ക ആരോപിച്ചു. അതിനാൽ സംഘടനക്ക് നൽകി വരുന്ന ഏകദേശം 500 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം നിർത്തലാക്കാനാണ് അമേരിക്കൻ പ്രസിഡണ്ട്‌ ട്രംപിന്റെ തീരുമാനം. ലോകാരോഗ്യ സംഘടന തലവൻ കറുത്ത വർഗക്കാരനായത് കൊണ്ടാണ് ട്രംപിന്റെ അഭിപ്രായ വിത്യാസം എന്ന് ആരോപണം ഉയർന്നെങ്കിലും കൊറോണ ടെസ്റ്റിംഗ് സംബന്ധിച്ച് അമേരിക്കയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ അഭിപ്രായങ്ങൾ എന്ത് കൊണ്ട് കൈകൊള്ളുന്നില്ല എന്ന ചോദ്യത്തിന് സംഘടനക്ക് മറുപടി ഇല്ല.
കോവിഡ് -19 ന്റെ ഉൽഭവത്തെ കുറിച്ചും വ്യാപനത്തെ കുറിച്ചും ചൈനക്കെതിരെ അന്വേഷണം നടത്തണമെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു. വൈറസിന്റെ വ്യാപനം കർക്കശമായി കൈകാര്യം ചെയ്യുന്നതിലും പ്രതിരോധിക്കുന്നതിലും സംഘടനയുടെ പങ്ക് കാര്യക്ഷമമല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രാജ്യങ്ങൾക്ക്‌ ശരിയായ മാർഗ നിർദേശം നൽകുന്നതിൽ പരാജയപ്പെട്ട സംഘടനയാണ് നിലവിലെ ആഗോള ആരോഗ്യ പ്രതിസന്ധിക്ക് കാരണക്കാർ എന്ന് പരോക്ഷമായി മിക്ക രാജ്യങ്ങളും കുറ്റപ്പെടുത്തി കഴിഞ്ഞ സ്ഥിതിക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നോട്ടുള്ള നാൾവഴികളിൽ അനിശ്ചിതത്വം നേരിടുമെന്നുറപ്പാണ്.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close