റിട്ടുകൾ (WRITS)


Spread the love

‘റിട്ട്’ എന്ന വാക്കിന്റെ അർത്ഥം ‘കൽപ്പന’ എന്നാണ്. ഇന്ത്യയിൽ റിട്ട് അധികാരം സുപ്രീംകോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളൂ. ഇംഗ്ലണ്ടിലെ കോടതികളിൽ ആയിരുന്നു റിട്ട് അധികാരത്തിന്റെ ഉത്ഭവം. ഹേബിയസ് കോർപ്പസ് , മാൻഡമസ്, ക്വോവാറന്റോ , പ്രൊഹിബിഷൻ, സെർഷ്യോറാറി എന്നീ അഞ്ചുതരം റിട്ടുകൾ ഉണ്ട്.

ഹേബിയസ് കോർപ്പസ് റിട്ട്

‘ഹേബിയസ് കോർപ്പസ്’ എന്നതിന്റെ അർത്ഥം ‘ശരീരം ഹാജരാക്കുക’ എന്നാണ്. അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്. തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ, അയാളുടെ സ്വാതന്ത്ര്യത്തിൽ താല്പര്യമുള്ള ഏതെങ്കിലും ഒരാൾക്കോ ഈ റിട്ടു ഹർജി ബോധിപ്പിക്കാവുന്നതാണ്. തടഞ്ഞു വെക്കപ്പെട്ട ആളെ കോടതിയിൽ ഹാജരാക്കാൻ ആവശ്യമായ ഉത്തരവുകൾ കോടതി പുറപ്പെടുവിക്കും. ഹാജരാക്കപ്പെട്ടതിനുശേഷം അന്യായമായിട്ടാണ് തടവിലാക്കിയത് എന്ന് കണ്ടാൽ കോടതി അയാളെ സ്വതന്ത്രനാക്കും. അന്യായമായി കസ്റ്റഡിയിലെടുത്ത ആളെ സ്വതന്ത്രൻ ആക്കുവാൻ ഫലപ്രദമായ ഒരു മാർഗ്ഗമാണ് ഈ റിട്ട്.

മാൻഡമസ് റിട്ട്

‘മാൻഡമസ്’ എന്നാൽ കൽപ്പന എന്നാണ് അർത്ഥം.ഒരു വ്യക്തിയോ സ്ഥാപനമോ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ മാൻഡമസ് റിട്ടാണ് അതിന്റെ പ്രതിവിധി. ഈ റിട്ട് സർക്കാരിനെതിരെയും ഉപയോഗിക്കാവുന്നതാണ്.

ക്വോവാറാന്റോ റിട്ട്

തനിക്ക് അവകാശമില്ലാത്ത ഒരു സ്ഥാനത്തോ പദവിയിലോ ഒരാൾ കയറിപറ്റുകയോ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയോ മറ്റോ ചെയ്താൽ അതിനെതിരെ അതിൽ പരാതിയുള്ളവർക്ക് ഉപയോഗിക്കാവുന്ന ഒരു പ്രതിവിധിയാണ് ക്വോവാ റാന്റോ റിട്ട്. നിയമസഭയിൽ അംഗമല്ലാത്ത ഒരാളെ മന്ത്രി ആക്കാം. പക്ഷേ, ആറുമാസത്തിനുള്ളിൽ അയാൾ നിയമസഭാംഗത്വം നേടണം. എങ്കിലേ മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമുള്ളൂ. അംഗത്വം നേടാതെ ഒരാൾ ആറുമാസത്തിന് അപ്പുറവും മന്ത്രിയായി തുടർന്നാൽ ഏതൊരു പൗരനും ക്വോവാറന്റോ റിട്ടിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്. അയാളുടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതായി കോടതിവിധിക്കും.

പ്രൊഹിബിഷൻ റിട്ടുകൾ

ഇവ സുപ്രീംകോടതിയും ഹൈക്കോടതികളും കീഴ്കോടതികൾക്ക് നൽകുന്ന നിരോധന ഉത്തരവുകളാണ്.ഒരു പ്രശ്നം ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കവേ അതേ പ്രശ്നം ഒരു കീഴ്ക്കോടതി പരിഗണിക്കുന്നു എന്ന് വയ്ക്കുക.അപ്പോൾ കീഴ്ക്കോടതിയോട് കേസ് വിചാരണ അഥവാ കേസ് പരിഗണന നിർത്തിവയ്ക്കണമെന്ന് ഹൈക്കോടതിക്ക് ആവശ്യപ്പെടാം. അതിനായി പ്രൊഹിബിഷൻ റിട്ട് പുറപ്പെടുവിക്കുകയും ചെയ്യാം.

സെർഷ്യോറാറി റിട്ടുകൾ

ഒരു സർക്കാർ ഉദ്യോഗസ്ഥൻ നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ ആയ ഒരു ഉത്തരവ് പുറപ്പെടുവിച്ചു എന്ന് വയ്ക്കുക. ഹൈക്കോടതിക്ക് അതിൽ ഇടപെട്ട് ഉത്തരവ് റദ്ദാക്കാം. ഇന്ത്യയിൽ നിയമ കാര്യങ്ങളിൽ അവസാനവാക്ക് സുപ്രീംകോടതിയുടെതാണ്. സുപ്രീംകോടതി വിധികളും അവയിലെ തത്ത്വങ്ങളും ഇന്ത്യയിലെ എല്ലാ കോടതികളും അനുസരിക്കണം. ഒരു സുപ്രീംകോടതി വിധി പുനഃപരിശോധിക്കാനുള്ള അധികാരം സുപ്രീംകോടതിക്ക് മാത്രമേയുള്ളൂ.

പ്രത്യേക വിവാഹ നിയമത്തെ കുറിച്ച് വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.
പ്രത്യേക വിവാഹ നിയമം(Special Marriage act)

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close