യമനിലെ അഭയാർത്ഥികൾ കോവിഡ് വ്യാപനത്തിന്റെ ബലിയാടുകൾ.


Spread the love

‘യമ’നിൽ എത്തിച്ചേരുന്ന അഭയാർത്ഥികൾ നിലവിൽ കോവിഡ് വ്യാപന സാഹചര്യത്തിൽ ബലിയാടുകൾ ആയി മാറുന്നു. ഐക്യരാഷ്ട്ര സഭയുടെ പുതിയ റിപ്പോർട്ടുകൾ പ്രകാരം യമന്റെ വടക്കു ഭാഗത്തുള്ള അറേബ്യൻ സ്റ്റേറ്റുകളിൽ എത്തുന്ന അഭയാർത്ഥികളെ കോവിഡ് വാഹകരായി ജനങ്ങൾ കണക്കാക്കുന്നു. ഇതിന്റെ ഫലമായി ഈ അഭയാർത്ഥികൾ വ്യാപകമായി പുറത്താക്കപ്പെടുകയും, ഇവർക്ക് മറ്റുള്ളവരിൽ നിന്നും ആക്രമണങ്ങൾ നേരിടേണ്ടി വരികയും ചെയ്യുന്നു. അതോടൊപ്പം തന്നെ അഭയാർത്ഥികളെ തടവിൽ വെക്കപ്പെടുകയും, അവരുടെ പലായനത്തെ തടയുകയും ഒക്കെ ഇവിടെ ചെയ്ത് വരുന്നു. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ജോലി തേടി സൗദിയിലേക്ക് പോകുന്നവരാണ് ഈ അഭയാർത്ഥികൾ. രാജ്യത്ത് ഉള്ള അഭയാർത്ഥികൾക്ക് കോവിഡ് ബാധ ഏൽക്കാൻ സാധ്യത കൂടുതൽ ആണെന്ന് കൂടി യു.എൻ കൂട്ടിച്ചേർത്തു.


യമൻ ആഭ്യന്തര യുദ്ധ സമയത്ത് ആഫ്രിക്കൻ അഭയാർത്ഥികൾ സൗദി അറേബ്യയിലേക്ക് ചേക്കേറാൻ ആഗ്രഹിച്ചിരുന്നു. ഇവർക്ക് അതി ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ അതോടൊപ്പമാണ് കോവിഡ് മഹാമാരി കൂടി ഇവരെ ബാധിച്ചിരിക്കുന്നത്. കോവിഡ് വാഹകരാണ് എന്ന് മുദ്ര കുത്തി 14,500 അഭയാർത്ഥികളെ കഠിനമായി ഉപദ്രവിക്കുകയും, വിവിധ പ്രവിശ്യകളിലേക്ക് നാടു കടത്തുകയും ചെയ്യുന്നു എന്നാണ് യു.എൻ ഏജൻസി പുറത്ത് വിടുന്ന റിപ്പോർട്ട്‌. ഇവർ ആവിശ്യത്തിന് വെള്ളമോ, ആഹാരമോ, പാർപ്പിടമോ പോലും ഇല്ലാതെ നരക യാതന അനുഭവിക്കുന്ന ഒരു ജന വിഭാഗമായി മാറിയിരിക്കുകയാണ് ഇപ്പോൾ.


കഴിഞ്ഞ 6 വർഷമായി യമൻ, അഭയാർത്ഥികൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത ഒരു രാജ്യമായി മാറിയിരുന്നു. എന്നാൽ കോവിഡ് മഹാമാരി ഈ സ്ഥിതി കുറച്ചു കൂടി രൂക്ഷമാക്കുകയാണ് ചെയ്തത്. രോഗ വാഹകരായി മുദ്രകുത്തപ്പെടുന്ന അഭയാർത്ഥികൾ തികച്ചും ബലിയാടുകൾ ആയി മാറുകയാണ് നിലവിൽ അവിടെ. തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ നിലവിൽ അവിടെ ദുരിതക്കയത്തിലാണവർ.


കഴിഞ്ഞ വർഷം 1,38,000 ത്തിൽ കൂടുതൽ അഭയാർത്ഥികൾ സൗദിയിലെ വിവിധ ജോലികൾക്കായി ആഫ്രിക്കൻ മുനമ്പിൽ നിന്നും യമനിലേക്ക് വളരെ ക്ലേശകരമായി യാത്ര ചെയ്ത് എത്തിയിരുന്നു. എത്യോപ്യക്കാർ ഏറെയും നൂറുകണക്കിന് മൈൽ ദൂരെ നിന്നും ദിബൂട്ടി അല്ലെങ്കിൽ സൊമാലിയ എന്നീ രാജ്യങ്ങളിലൂടെയും, കടൽ കടന്നും, യമന്റെ യുദ്ധ ബാധിത മേഖലയിലൂടെ സഞ്ചരിച്ചും ഒക്കെയാണ് യമൻ വഴി സൗദിയിലേക്ക് ജോലിക്കായി എത്തിച്ചേരുന്നത്. ചിലപ്പോൾ ഇവർ അതി ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കപ്പെടുകയും, ഇവരെ അടിമകളായി വിൽക്കാറും ചെയ്യാറുണ്ട്. എന്നാൽ ഈ വർഷം കോവിഡ് മഹാമാരി മൂലം രാജ്യാതിർത്തികൾ അടച്ചതിനാൽ ഇവർക്ക് യമനിൽ നിന്നും തുടർ യാത്ര ചെയ്യാൻ സാധിച്ചിരുന്നില്ല. യാത്രക്കിടയിൽ പതിനായിരക്കണക്കിന് എത്യോപ്പക്കാർ ലിംപോ എന്ന സ്ഥലത്ത് അകപ്പെട്ട് കിടക്കുകയാണ് നിലവിൽ.

Ad Widget
Ad Widget

Recommended For You

About the Author: admin

Close