
കൊറോണ വൈറസ് അതിവേഗം വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. വൈറസിനെ ചെറുക്കാന്‍ വാക്സിന്റെ പരീക്ഷണങ്ങള്‍ രാജ്യത്ത് പുരോഗമിച്ച് വരികയാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് കൊറോണ പ്രധാനമായി ബാധിക്കുന്നത്. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് കൊവിഡ് വന്നാല്‍ പെട്ടെന്ന് ഗുരുതരമാകാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രതിരോധശേഷി ഒറ്റ രാത്രി കൊണ്ട് വര്‍ദ്ധിപ്പിക്കാന്‍ പറ്റുന്ന ഒരു കാര്യമല്ല. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക എന്നുള്ളതാണ്. പോഷകങ്ങളുടെ ഒരു കലവറയാണ് ബ്രോക്കോളി. മാത്രമല്ല, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ധാരാളം പോഷകങ്ങള്‍ ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, സി, ഇ എന്നിവയും ആന്റിഓക്സിഡന്റുകളുടെ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ ബ്രോക്കോളി സഹായിക്കുന്നു.
ഇലക്കറികളില്‍ ഫോളേറ്റ് അടങ്ങിയിരിക്കുന്നു, ഇത് ശരീരത്തെ പുതിയ കോശങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നു, കൂടാതെ ഡിഎന്‍എ നന്നാക്കാനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണ് ഇലക്കറികള്‍.
രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ ഭക്ഷണത്തില്‍ കൂണ് ചേര്‍ക്കുന്നത് ഏറെ നല്ലതാണ്. വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ കൂണ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. ധാരാളം ഔഷധ ഗുണങ്ങളാല്‍ സമ്ബുഷ്ടമാണ് മഞ്ഞള്‍. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞള്‍ വളരെയധികം സഹായകരമാണ്. കൂടാതെ ഓര്‍മശക്തി, തലച്ചോറിന്റെ പ്രവര്‍ത്തനം, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്കും മഞ്ഞള്‍ വളരെയധികം നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും മഞ്ഞള്‍ സഹായിക്കും.
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്. നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു. നിരവധി രോഗങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നതിനും സഹായിക്കുന്ന വിവിധ ആന്റിഓക്സിഡന്റുകളാല്‍ സമ്ബന്നമാണ് നെല്ലിക്ക. ശരീരത്തില്‍ നിന്ന് വിഷാംശം നീക്കം ചെയ്യാനും നെല്ലിക്ക സഹായകമാണ്.