പരീക്ഷണാര്‍ഥം ഒരു പുതിയ ഫീച്ചറുമായി യൂട്യൂബ്


Spread the love

ഇനിമുതൽ യൂട്യൂബ് വിഡിയോ സൂം ചെയ്തും കാണാം പുതിയ ഫീച്ചര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത് യൂട്യൂബിന്റെ പ്രീമിയം വരിക്കാര്‍ക്ക് മാത്രമാണ്. ലോകത്തെ ഏറ്റവും ജനപ്രിയ വിഡിയോ പങ്കുവയ്ക്കല്‍ പ്ലാറ്റ്‌ഫോമുകളിലൊന്നായ  യൂട്യൂബ്  പരീക്ഷണാര്‍ഥം അവതരിപ്പിച്ച  പുതിയ ഫീച്ചര്‍   ആണ് – പിഞ്ച് ടു സൂം.ആപ്പിളിന്റെ ഐഒഎസിലും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിലുമുള്ള യൂട്യൂബിന്റെ മൊബൈല്‍ ആപ്പിലാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷിക്കാനായി തുറന്നു നല്‍കിയിരിക്കുന്നത്. ഈ ഫീച്ചറുടെ സഹായത്തോടെ വിഡിയോയിലെ ഏതെങ്കിലും  ഒരു ഭാഗം എട്ടു മടങ്ങ് വരെ സൂം ചെയ്യാമെന്നാണ് 9ടു5 ഗൂഗിളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒരു വെടിക്കു രണ്ടു പക്ഷികളെ വീഴ്ത്താന്‍  ആപ്പിളിന്റെ ശ്രമം

യൂട്യൂബ് പ്രീമിയം സേവനം ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ പിഞ്ച് ടു സൂം ഫീച്ചര്‍ ഉപയോഗിച്ചു നോക്കാന്‍ സാധിച്ചേക്കും. യൂട്യൂബ് പ്രീമിയം ഒരു മാസത്തേക്ക് ഫ്രീയായി ലഭിച്ചേക്കുമെന്നതിനാല്‍ ഫീച്ചര്‍ ഉപയോഗിക്കാന്‍ തിടുക്കമുള്ളവര്‍ക്ക് ഇപ്പോള്‍ത്തന്നെ ഫ്രീ അക്കൗണ്ട് സൃഷ്ടിച്ച് അത് ഉപയോഗിക്കാനാവും.
പ്രീമിയം സബ്‌സ്‌ക്രൈബര്‍ ആണെങ്കില്‍ ‘ട്രൈ ന്യൂ ഫീച്ചേഴ്‌സ്’ എന്നൊരു വിഭാഗം സെറ്റിങ്‌സ് പട്ടികയില്‍ കാണാനാകും.

27 ദിവസംവരെ നീണ്ടുനിൽക്കുന്ന ബാറ്ററിയുള്ള 4 ജി ഫോണുമായി നോക്കിയ.

സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ഇപ്പോള്‍ പരീക്ഷണാര്‍ഥം നല്‍കിയിരിക്കുന്ന ഏക ഫീച്ചറും പിഞ്ച് ടു സൂം മാത്രമാണ്.
ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ വിലയിരുത്തിയ ശേഷം എന്തെങ്കിലും അധിക ക്രമീകരണങ്ങള്‍ വേണമെങ്കില്‍ അത് നടത്തി കൂടുതല്‍ പേർക്ക് നല്‍കിയേക്കാം.  സെപ്റ്റംബർ 1 വരെയാണ് ഇത് പരീക്ഷണഘട്ടത്തിൽ തുടരുക.   യൂട്യൂബിന്റെ ഉടമയായ ഗൂഗിൾ ഈ ഫീച്ചർ സുഗമമായി പ്രവർത്തിക്കുന്നു എന്നു കണ്ടെത്തിയാൽ സെപ്റ്റംബർ മുതൽ യൂട്യൂബ് ആപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കും അത് നൽകിയേക്കും.

Read alsoo…. 12,000 രൂപയില്‍ കുറവുള്ള ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ നിരോധിച്ചേക്കും

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close